Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4076 INR  1 EURO=108.9681 INR
ukmalayalampathram.com
Sun 22nd Mar 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ തെരുവില്‍ ഇന്ത്യന്‍ ഓട്ടോറിക്ഷ; സോഷ്യല്‍ മീഡിയയില്‍ തരംഗം
reporter

ലണ്ടന്‍: ലണ്ടനിലെ ഒരു റോഡില്‍ ഇന്ത്യന്‍ ഓട്ടോറിക്ഷ ഓടുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സാധാരണ കാറുകള്‍ക്കിടയില്‍ ഓട്ടോറിക്ഷ സഞ്ചരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ജയ് ധോലാകിയയാണ് വിഡിയോ പങ്കുവച്ചത്. വിദേശരാജ്യത്ത്, അതും ലണ്ടനില്‍, ഓട്ടോറിക്ഷയുടെ സാന്നിധ്യം കണ്ട ഇന്ത്യക്കാരാണ് കമന്റുകളില്‍ പ്രതികരിച്ചത്. ഡല്‍ഹി, കേരളം തുടങ്ങിയ ഇന്ത്യയിലെ നഗരങ്ങളുമായി ലണ്ടനെ താരതമ്യം ചെയ്താണ് പലരും അഭിപ്രായം രേഖപ്പെടുത്തിയത്.

ഇന്ത്യയിലെ മിക്ക ഇടങ്ങളിലും ഓട്ടോറിക്ഷകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെങ്കിലും ലണ്ടനിലെ തെരുവില്‍ ഓട്ടോറിക്ഷ സഞ്ചരിക്കുന്നത് അപൂര്‍വ കാഴ്ചയാണ്. ''ഇനി അടുത്തതായി നിങ്ങള്‍ പാനിപുരി സ്റ്റാള്‍ കാണും'' എന്നായിരുന്നു ഒരു കമന്റ്. ''ആഗോളവല്‍ക്കരണം അതിന്റെ ഉച്ചസ്ഥായിയിലാണ്, യുകെയില്‍ ദേശി ഓട്ടോ'' - മറ്റൊരാളുടെ പ്രതികരണം.

ലണ്ടനിലെ തെരുവില്‍ ദേശി ഓട്ടോയുടെ സാന്നിധ്യം ഇന്ത്യക്കാരില്‍ കൗതുകവും അഭിമാനവും ഒരുപോലെ സൃഷ്ടിച്ചിരിക്കുകയാണ്

 
Other News in this category

 
 




 
Close Window