Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
UK Special
  Add your Comment comment
സഫോക്കില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ 18കാരന്‍ അറസ്റ്റില്‍
reporter

ലോവ്സ്റ്റോഫ് (സഫോക്ക്): ഇരുപതുകളില്‍ പ്രായമുള്ള ഒരു യുവതിയെ തെറ്റിദ്ധരിപ്പിച്ച് കടലോരത്തെ ഇടവഴിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അതിരാവിലെ ലോവ്സ്റ്റോഫിലാണ് സംഭവം നടന്നത്. സഫോക്ക് പോലീസ് നല്‍കിയ വിവരപ്രകാരം, പാത്രിരാത്രി കഴിഞ്ഞ ഉടനെയാണ് സംഭവം അരങ്ങേറിയത്. ഒരേ ടാക്സിയില്‍ എത്തിയ ഇരയും പ്രതിയും ആര്‍നോള്‍ഡ് സ്ട്രീറ്റിനടുത്തുള്ള ഇടവഴിയിലേക്ക് പോയപ്പോഴാണ് ബലാത്സംഗം നടന്നത്.

സംഭവത്തിനു ശേഷം പ്രതി ലണ്ടന്‍ റോഡ് നോര്‍ത്ത്, ഗോര്‍ഡോണ്‍ റോഡ് വഴി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് യാര്‍മത്ത് പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ സെന്ററില്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചു. പ്രതിയെ ചോദ്യം ചെയ്യുന്നതായി പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് ഫൊറെന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

 
Other News in this category

 
 




 
Close Window