Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2819 INR  1 EURO=109.1941 INR
ukmalayalampathram.com
Sat 11th Apr 2026
 
 
UK Special
  Add your Comment comment
ഇന്ധന വിലക്കയറ്റം: ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധനയ്ക്കെതിരെ മുന്നറിയിപ്പ്
reporter

ലണ്ടന്‍: ഇന്ധന വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഫ്യൂവല്‍ ടാക്സ് വേട്ടയ്ക്ക് ഇറങ്ങരുതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സിന് മുന്നറിയിപ്പ്. ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധിപ്പിച്ചാല്‍ ആയിരക്കണക്കിന് ബിസിനസ്സുകള്‍ തകര്‍ച്ചയുടെ വക്കിലെത്തുമെന്നും, ഭക്ഷണച്ചെലവുകള്‍ കുതിച്ചുയരുന്നതോടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഭാരം വഹിക്കേണ്ട ഗതികേടിലാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അഞ്ഞൂറോളം ഹോളേജ് മേധാവികള്‍ ചേര്‍ന്ന് അയച്ച കത്തില്‍, ''പമ്പുകളില്‍ വില കുതിച്ചുയരുമ്പോള്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധനയ്ക്ക് പറ്റിയ സമയമല്ല'' എന്ന് ഓര്‍മ്മിപ്പിച്ചു. ഇതിനകം തന്നെ 40 ശതമാനത്തോളം ഇന്ധനവില ഉയര്‍ന്നിട്ടുണ്ടെന്നും, പുതിയ നീക്കം ഉപഭോക്താക്കളുടെ ജീവിതത്തിലേക്ക് കൂടുതല്‍ സമ്മര്‍ദ്ദമായി തിരിച്ചെത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ ഉയര്‍ന്ന വിലയായി ഇതിന്റെ പ്രത്യാഘാതം പൊതുജനങ്ങള്‍ നേരിടേണ്ടിവരുമെന്നും, ബ്രിട്ടനിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളുടെ മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. ''ഇന്ധന ചെലവിന്റെ പേരില്‍ മറ്റൊരു പണപ്പെരുപ്പ പ്രതിസന്ധി നമുക്ക് താങ്ങാനാവില്ല,'' എന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി മൂലം പല രാജ്യങ്ങളും ഇന്ധന ഡ്യൂട്ടി കുറച്ച് ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും, ഇതുവഴി പണപ്പെരുപ്പം നിയന്ത്രിക്കാനാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ റീവ്സും കീര്‍ സ്റ്റാര്‍മറും ഈ ആവശ്യം നിരാകരിച്ചിരിക്കുകയാണ്. സെപ്റ്റംബറില്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന നിലവില്‍ വരും. ഉക്രെയിനിലെ യുദ്ധകാലത്ത് ടോറി സര്‍ക്കാര്‍ പ്രഖ്യാപിച്ച 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി കട്ടിംഗ് ലേബര്‍ സര്‍ക്കാര്‍ പുനഃസ്ഥാപിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window