Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=109.1703 INR
ukmalayalampathram.com
Sun 12th Apr 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ ഭവനവിപണിയെ 'ട്രംപ്ഫ്ളേഷന്‍' ബാധിക്കുന്നു
reporter

മിഡില്‍ ഈസ്റ്റില്‍ ഇറാനുമായി ബന്ധപ്പെട്ട യുദ്ധം ലോകത്തിന്റെ ഊര്‍ജ്ജവിതരണത്തെ വലിയ തോതില്‍ തടസ്സപ്പെടുത്തിയതോടെ ബ്രിട്ടനിലും ഇന്ധന-ഗ്യാസ് ക്ഷാമം വിലക്കയറ്റത്തിനും സാമ്പത്തിക ഞെരുക്കത്തിനും കാരണമായി. ഈ അവസ്ഥയെ വിദഗ്ധര്‍ 'ട്രംപ്ഫ്ളേഷന്‍' എന്ന് വിശേഷിപ്പിക്കുന്നു. ഡെച്ച് ബാങ്ക് പുറത്തിറക്കിയ വിലയിരുത്തലില്‍ പ്രകാരം, നിലവിലെ സാഹചര്യങ്ങള്‍ ഭവന വിപണിയില്‍ വലിയ ആഘാതം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു. ഉയര്‍ന്ന പലിശ നിരക്കുകള്‍ കാരണം വീടുവാങ്ങുന്നവരുടെ ചെലവ് വര്‍ദ്ധിക്കുകയും, ഫസ്റ്റ്ടൈം ബയേഴ്സ് വിപണിയില്‍ നിന്നും പിന്മാറുകയും ചെയ്യുമെന്നാണ് പ്രവചനം. വീട് മാറാന്‍ ഉദ്ദേശിക്കുന്നവരും തല്‍ക്കാലം ആഗ്രഹം ഒതുക്കുമെന്നാണ് ബാങ്കിന്റെ ചീഫ് യുകെ ഇക്കണോമിസ്റ്റ് സഞ്ജയ് രാജ വ്യക്തമാക്കിയത്.

ഹാലിഫാക്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ വീടുകളുടെ വില ശരാശരി 0.5% കുറഞ്ഞു. ഫെബ്രുവരിയില്‍ 0.3% ഉയര്‍ന്നതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. മോര്‍ട്ട്‌ഗേജ് നിരക്കുകളുടെ ഉയര്‍ച്ചയാണ് പ്രധാന കാരണം. യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം പലിശനിരക്കുകളില്‍ പ്രതിഫലിക്കുകയും, വീടുവാങ്ങുന്നവരുടെ ചെലവ് വര്‍ദ്ധിക്കുകയും ചെയ്തു. കൂടാതെ, കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമായ നൂറുകണക്കിന് മോര്‍ട്ട്‌ഗേജ് ഓഫറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതും വലിയ സ്വാധീനം ചെലുത്തി. 2022 ലെ മിനി ബജറ്റിന് ശേഷം ഇത്രയും വലിയ തോതില്‍ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ ഇല്ലാതാകുന്നത് വീണ്ടും കണ്ടതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും, നിലവിലെ പലിശനിരക്കുകളുടെ ഉയര്‍ച്ച നാല് വര്‍ഷം മുമ്പുണ്ടായതിനെ അപേക്ഷിച്ച് അത്ര അധികമല്ലെന്ന് ഹാലിഫാക്സ് വ്യക്തമാക്കുന്നു. അതിനാല്‍ വിപണിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായാലും, പൂര്‍ണമായ വലിയ ഇടിവിലേക്കുള്ള സൂചനകളായി ഇതിനെ കണക്കാക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window