Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=109.1703 INR
ukmalayalampathram.com
Sun 12th Apr 2026
 
 
UK Special
  Add your Comment comment
സൗദിയില്‍ ദേശീയ അത്ലറ്റിക്‌സ് സ്റ്റേഡിയം പദ്ധതിക്ക് ടെണ്ടര്‍ ക്ഷണം
reporter

റിയാദ്: ലണ്ടന്‍ ഒളിമ്പിക് സ്റ്റേഡിയത്തിന്റെ മാതൃകയില്‍ സൗദി അറേബ്യ ഒരുക്കുന്ന ദേശീയ അത്ലറ്റിക്‌സ് സ്റ്റേഡിയത്തിനായി ടെണ്ടറുകള്‍ ക്ഷണിച്ചു. ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ (ഏകദേശം 15,300 കോടി രൂപ) ചെലവില്‍ ഖിദ്ദിയ്യ സ്‌പോര്‍ട്‌സ് ഡിസ്ട്രിക്റ്റിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും പ്രമുഖ നിര്‍മാണ കമ്പനികള്‍ മത്സര രംഗത്തുണ്ട്. ലണ്ടന്‍ ഒളിമ്പിക് സ്റ്റേഡിയത്തിന്റെ ഡിസൈന്‍ തത്ത്വങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സ്റ്റേഡിയത്തിന്റെ രൂപകല്‍പന.

അത്‌ലറ്റിക്‌സ് മത്സരങ്ങള്‍, കോണ്‍സേര്‍ട്ടുകള്‍, വലിയ പൊതുപരിപാടികള്‍ എന്നിവ സംഘടിപ്പിക്കാന്‍ യോജിച്ച ഫ്‌ലെക്‌സിബിള്‍ ഡിസൈനിലാകും നിര്‍മാണം. പ്രേക്ഷകരുടെ ദൃശ്യത, സീറ്റിങ് ക്രമീകരണം, തിരക്ക് നിയന്ത്രണം എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. ഡിജിറ്റല്‍ ടെക്‌നോളജികള്‍, സ്മാര്‍ട്ട് ടിക്കറ്റിങ്, റിയല്‍-ടൈം അനലിറ്റിക്‌സ്, ബ്രോഡ്കാസ്റ്റ് റെഡി സൗകര്യങ്ങള്‍ എന്നിവയും സ്റ്റേഡിയത്തിന്റെ സവിശേഷതകളാണ്. യുദ്ധം ഉള്‍പ്പെടെയുള്ള ആഗോള പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും പദ്ധതിയുമായി സൗദി മുന്നോട്ട് പോകുന്നതായി അധികൃതര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window