Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
പുതുവത്സരാഘോഷത്തിന് മുന്നോടിയായി ലണ്ടനില്‍ കര്‍ശന സുരക്ഷാ നടപടികള്‍
reporter

ലണ്ടന്‍: പുതുവത്സരാഘോഷം മുന്നില്‍ കണ്ടു ലണ്ടനിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. യാത്ര പുറപ്പെടും മുമ്പേ കൃത്യമായ പ്ലാനിങ് വേണമെന്നും വഴിയിലുള്ള നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.

സെന്‍ട്രല്‍ ലണ്ടനിലെ പ്രധാന പരിപാടിയായ പുതുവത്സര വെടിക്കെട്ട് പ്രദര്‍ശനത്തിനുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നിട്ടുണ്ട്. ടിക്കറ്റില്ലാത്തവര്‍ക്ക് തേംസ് നദിക്കരയില്‍ പ്രവേശനം അനുവദിക്കില്ല. പ്രിംറോസ് ഹില്ലിലെ വ്യൂ പോയിന്റും അടച്ചിരിക്കും. ലണ്ടനിലേക്കും പുറത്തേക്കുമുള്ള യാത്രയില്‍ ജാഗ്രത പാലിക്കണമെന്നും അപ്ഡേറ്റുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം 999 സേവനം തേടണമെന്ന് പൊലീസ് അറിയിച്ചു. അനാവശ്യ കോളുകള്‍ അത്യാവശ്യമായവര്‍ക്ക് സഹായം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും നിരത്തുകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെ മെറ്റ് പൊലീസ് കര്‍ശന ജാഗ്രത പാലിക്കുകയാണ്

 
Other News in this category

 
 




 
Close Window