ലണ്ടന്‍: കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ലണ്ടനിലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ യുവതിക്കായി പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഇതുസംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്.
ഇരുപതുകളിലുള്ള യുവതിയാണ് കിഴക്കന്‍ ലണ്ടനിലെ റോംഫോര്‍ഡ് ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. കുഞ്ഞ് ആശുപത്രിയില്‍ ആരോഗ്യവിദഗ്ധരുടെ പരിചരണത്തിലാണ്. നിലവില്‍ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കറുത്ത മുടിയും മെലിഞ്ഞ ശരീരവുമുള്ള യുവതി കാണാതാകുമ്പോള്‍ ഇളം നിറത്തിലുള്ള ടോപ്പും പാവാടയുമാണ് ധരിച്ചിരുന്നത്. പ്രസവിച്ച് അധികം വൈകാതെ ആശുപത്രി വിട്ടതിനാല്‍, യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ നീല്‍ ഗോഡ്വിന്‍ വ്യക്തമാക്കി.
ഇത് ഒരു ക്രിമിനല്‍ അന്വേഷണം അല്ലെന്നും, യുവതി സുരക്ഷിതയാണെന്ന് ഉറപ്പാക്കുക മാത്രമാണ് പൊലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതിയെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു