Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
പോണ്‍ സൈറ്റുകള്‍ ഒട്ടുമിക്കയാളുകളും കാണുന്നു; ശരിയാണോ ബ്രിട്ടീഷ് കൗണ്‍സിലിങ് വിഭാഗം പറയുന്നത്?
Text By: UK Malayalam Pathram
യുകെയില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ അടങ്ങിയ സൈറ്റുകളുടെ അമിത ഉപയോഗം ഗുരുതര സാമൂഹിക-ആരോഗ്യ പ്രശ്‌നമായി മാറുന്നതായി വിദദ്ധര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം ഉപയോഗം ഗണ്യമായി വര്‍ധിച്ചതായി യുകെയിലെ തെറാപ്പിസ്റ്റുകളുടെ സംഘടന പറഞ്ഞു. ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി (BACP) നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 3,000 കൗണ്‍സിലര്‍മാരില്‍ 53 ശതമാനം പേരും, അശ്ലീല ഉപഭോഗം ജീവിതത്തെ നിയന്ത്രണാതീതമായി ബാധിച്ചതിനെ തുടര്‍ന്ന് സഹായം തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി വ്യക്തമാക്കി.

അമിതമായി അശ്ലീല ഉള്ളടക്കം അടങ്ങിയ കാര്യങ്ങളുടെ ഉപയോഗം മൂലം പഠനം, ജോലി, കുടുംബബന്ധങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ എന്നിവ അവഗണിക്കപ്പെടുന്നതായും ഗുരുതരമായ പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നതായും വിദഗ്ധര്‍ പറയുന്നു. ചിലര്‍ ശാരീരിക ലൈംഗിക പ്രശ്‌നങ്ങളുമായി പോലും ചികിത്സ തേടുന്നുണ്ട്. ഇതില്‍ ചിലരെ എന്‍എച്ച്എസ് ലൈംഗികാരോഗ്യ ക്ലിനിക്കുകള്‍ വഴിയാണ് തെറാപ്പിയിലേക്ക് റഫര്‍ ചെയ്യുന്നത്. അശ്ലീല ലഹരി ഘട്ടംഘട്ടമായി വളരുന്ന ഒരു പ്രശ്‌നമാണെന്നും, മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമായി ഇത് ഉപയോഗിക്കപ്പെടുമ്പോള്‍ പിന്നീട് അതിന് അടിമയായി മാറുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 
Other News in this category

 
 




 
Close Window