Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
സസെക്സും കെന്റും കുടിവെള്ള പ്രതിസന്ധിയില്‍
reporter

ലണ്ടന്‍: സസെക്സും കെന്റും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് പേര്‍ക്ക് കുടിവെള്ളം ലഭിക്കാതെ വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. പ്രശ്നപരിഹാരം നാളെയോടെ മാത്രമേ സാധ്യമാകൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സസെക്സിലെ ഈസ്റ്റ് ഗ്രിന്‍സ്റ്റെഡില്‍ ഏകദേശം 16,500 വീടുകള്‍ക്ക് വെള്ളം ലഭിക്കുന്നില്ല. കെന്റിലെ ഹോള്ങ് ബോണ്‍, ഹെഡ് കോണ്‍, അള്‍കോംബ്, കിംഗ്സ് വുഡ്, സട്ടന്‍ വാലന്‍സ് തുടങ്ങിയ പ്രദേശങ്ങളിലെ 4,500 വീടുകളും വെള്ളക്കുറവില്‍ ബുദ്ധിമുട്ടുകയാണ്. പല വീടുകളിലും വെള്ളം വളരെ കുറഞ്ഞ അളവിലാണ് ലഭിക്കുന്നത്. ജനങ്ങള്‍ക്കുണ്ടായ പ്രതിസന്ധിയില്‍ ക്ഷമ ചോദിച്ച സൗത്ത് ഈസ്റ്റ് വാട്ടര്‍ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വെള്ളം എത്തിച്ചു നല്‍കുമെന്ന് അറിയിച്ചു.

കനത്ത തണുപ്പും കാലാവസ്ഥാ പ്രശ്നങ്ങളും വിതരണ തടസ്സത്തിന് കാരണമായതായി വ്യക്തമാക്കുന്നു. വെള്ളം വിതരണം ചെയ്യുന്ന സ്റ്റേഷനുകള്‍ക്ക് മുന്നില്‍ വാഹന തിരക്കും ഗതാഗത കുരുക്കുമാണ് അനുഭവപ്പെടുന്നത്.

വെള്ളവിതരണം വേഗത്തില്‍ പുനസ്ഥാപിക്കാന്‍ കമ്പനികളുടെ അടിയന്തര യോഗം വിളിച്ചതായി മന്ത്രി മേരി ക്രീഗ് അറിയിച്ചു. ''അംഗീകരിക്കാനാകാത്ത സാഹചര്യം'' എന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. പ്രായമായവരും കുട്ടികളും അസുഖ ബാധിതരുമായവര്‍ക്കും എത്രയും പെട്ടെന്ന് വെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി

 
Other News in this category

 
 




 
Close Window