Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ലോകമാകെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു രക്ഷപെടാന്‍ 23 ലക്ഷം കോടി രൂപയുടെ പാക്കേജ് വേണമെന്ന് ബിസിനസ് രംഗത്തെ ഗവേഷകര്‍
Reporter
കൊവിഡ്19 ഭീതിയും ലോക്ക് ഡൗണും സൃഷ്ടിച്ച സമ്പദ് ഞെരുക്കത്തില്‍ നിന്ന് കയകയറാന്‍ 23 ലക്ഷം കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ട് ബിസിനസ് ലോകം. ഘട്ടംഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ ഉന്നയിച്ചിട്ടുണ്ട്.കള്ളവും ഇല്ല ചതിയുമില്ല... കൊവിഡ് കാലത്ത് കേരളത്തില്‍
1523 ലക്ഷം കോടി രൂപയുടെ ധനസഹായം അടുത്ത 1218 മാസത്തിനകം വേണമെന്ന് അസോചം (അസോസിയേറ്റഡ് ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഇന്‍ ഇന്ത്യ) ആവശ്യപ്പെട്ടു. 7.6 ലക്ഷം കോടി രൂപ മൂന്നുമാസത്തിനകം ഉറപ്പാക്കണം. ഇതുവഴി, വ്യാപാരവാണിജ്യ മേഖലയുടെ വരുമാനക്കുറവ് നികത്തുകയും തൊഴില്‍ നഷ്ടം ഒഴിവാക്കുകയും വേണം.910 ലക്ഷം കോടി രൂപയുടെ പാക്കേജാണ് ഫിക്കിയുടെ (ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി) ആവശ്യം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍, എം.എസ്.എം.ഇകള്‍, വലിയ കോര്‍പ്പറേറ്റുകള്‍ എന്നിവയ്ക്ക് മുഖ്യ പരിഗണന നല്‍കണം. കൊവിഡിന് ശേഷമുള്ള ബിസിനസ് പുനഃക്രമീകരണത്തിനായി രണ്ടുലക്ഷം കോടി രൂപയുടെ റിവൈവല്‍ ഫണ്ടും പ്രഖ്യാപിക്കണം.പി.എച്ച്.ഡി ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (പി.എച്ച്.ഡി.സി.സി.ഐ) ഒമ്പത് ലക്ഷം കോടി രൂപയുടെ പാക്കേജും കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) ജി.ഡി.പിയുടെ രണ്ടു ശതമാനം വരുന്ന പാക്കേജുമാണ് ഉന്നയിക്കുന്നത്. നടപ്പുവര്‍ഷം (202021) ജി.ഡി.പി വളര്‍ച്ച രണ്ടു ശതമാനത്തിന് മേലെയെത്താന്‍ സാദ്ധ്യതയില്ലെന്നും സി.ഐ.ഐ ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window