Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5843 INR  1 EURO=111.2347 INR
ukmalayalampathram.com
Fri 05th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സെക്‌സ് ടോയ് വില്‍പ്പനയില്‍ 110 ശതമാനം വര്‍ധന ഉണ്ടായെന്ന് പ്രമുഖ കമ്പനികള്‍
Reporter
സെക്‌സ് ടോയ് റിവ്യൂ ചെയ്യുന്ന ഒരു വെബ്‌സൈറ്റ് പറയുന്നത് കഴിഞ്ഞ കൊല്ലത്തെ ഇതേ കാലയളവിനേക്കാള്‍ മൂന്നിരട്ടി ആളുകള്‍ സെക്‌സ് ടോയ് വിവരമറിയാന്‍ അവരുടെ സൈറ്റില്‍ എത്തുന്നുണ്ട് എന്നാണ്. ദിനംപ്രതി 1500 സെക്‌സ് ടോയ് ഉപകരണങ്ങളാണ് ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ് , നോര്‍വേ എന്നീ രാജ്യങ്ങളിലേക്ക് ഓണ്‍ലൈന്‍ ആയി പോകുന്നത്.

ഇത്രയും വായിച്ച ശേഷം ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്ന് പറയാന്‍ വരട്ടെ. ന്യൂസിലന്‍ഡിലെയും ഓസ്‌ട്രേലിയയിലെയും അവസ്ഥയും ഏതാണ്ട് സമാനമാണ് എന്നാണ് വില്ലിങ്ടണില്‍ നിന്നും ദി ഗാഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂസിലാന്‍ഡില്‍ കച്ചവടം മൂന്നിരട്ടിയായി എങ്കില്‍ ഓസ്‌ട്രേലിയയില്‍ ഇരട്ടിയായി എന്നാണ് കണക്കുകള്‍.
ബാര്‍ ഉള്‍പ്പെടയുള്ളവ അടയ്ക്കാന്‍ പ്രഖ്യാപനങ്ങള്‍ വന്ന ശേഷമാണ് ഈ കച്ചവടം കൂടിയത്. ' മാര്‍ച്ച് 21 നു ശേഷമാണ് കച്ചവടത്തില്‍ മാറ്റം വന്നു തുടങ്ങിയത്. ബാറില്‍ പോകാന്‍ കഴിയില്ല. ഡേറ്റിങ് പാടില്ല. ലൈംഗിക തൊഴിലാളികളെ കിട്ടില്ല. എന്നാല്‍ പിന്നെ ഇങ്ങനയെയാകാം എന്ന് അവര്‍ ചിന്തിക്കുന്നത് പോലെയാണ് തോന്നുന്നത്,' ഇത്തരം ഒരു കമ്പനിയുടെ വക്താവായ എമില്‍ റൈറ്റ്‌സ് പറഞ്ഞു.

ലോകം മുഴുവന്‍ വീട്ടിലടച്ചിരിക്കുമ്പോ വരുന്ന കൊല്ലം കുഞ്ഞുങ്ങളുടെ ജനനം വര്‍ധിക്കും എന്നൊരു കണക്കു കൂട്ടലിലായിരുന്നു വിദഗ്ധര്‍. ഗര്‍ഭ നിരോധന മാര്‍ഗങ്ങളായ ഉറകളുടെ ക്ഷാമം , ഗുളികകളുടെ നിര്‍മാണത്തിലെ കുറവ് എന്നിവ ഇതിന് ആക്കം കൂട്ടും എന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം വരുമെന്നാണ് ആളുകളുടെ സ്വഭാവത്തിലെ മാറ്റം സംബന്ധിച്ച പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ വിപണിയുടെ മൂന്നിലൊന്നു കൈകാര്യം ചെയ്യുന്നു എന്ന് കരുതപ്പെടുന്ന സിന്‍ഫുള്‍ എന്ന കമ്പനിയുടെ ഏപ്രില്‍ ആദ്യവാര കണക്കുകള്‍ പ്രകാരമാണിത്. ' ലോകം മുഴുവന്‍ ഭീതിയിലാണ്ടിരിക്കുമ്പോ ഞങ്ങള്‍ ചെയ്യുന്നത് നല്ല കാര്യമാണ് എന്ന തോന്നലാണ് ഈ കണക്കുകള്‍ കാണിക്കുന്നത്,' സിന്‍ഫുള്‍ ഉടമകളില്‍ ഒരാളായ മതില്‍ദെയ് മക്കോവിസ്‌കി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window