Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5843 INR  1 EURO=111.2347 INR
ukmalayalampathram.com
Fri 05th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
HDFC ഹൗസിങ് ലോണ്‍ എടുത്തവരുടെ ശ്രദ്ധയ്ക്ക്: ബാങ്കിന്റെ ഒരു ശതമാനം ഓഹരി ചൈനീസ് ബാങ്ക് വാങ്ങി
Reporter
പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പിബിഒസി) ഹൗസിങ് ഡെവലൊപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (എച്ച്ഡിഎഫ്‌സി) 1.01 ശതമാനം ഓഹരി ഏറ്റെടുത്തു. ഇന്ത്യന്‍ ധനകാര്യ മേഖലയില്‍ ഒരു പ്രധാന വാര്‍ത്തയാണിത്. ബിഎസ്ഇയ്ക്ക് വെളിപ്പെടുത്തിയ കമ്പനിയുടെ ഷെയര്‍ഹോള്‍ഡിംഗ് രീതി അനുസരിച്ച് മാര്‍ച്ച് അവസാനിച്ച പാദത്തില്‍ എച്ച്ഡിഎഫ്‌സിയില്‍ 1.75 കോടി ഓഹരികള്‍ ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് ഏറ്റെടുത്തു.

എച്ച്ഡിഎഫ്‌സിയുടെ ഓഹരി വില ഇടിഞ്ഞ സമയത്താണ് ഈ ഏറ്റെടുക്കല്‍. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ എച്ച്ഡിഎഫ്‌സിയുടെ ഓഹരി വില 25 ശതമാനത്തിലധികം ഇടിഞ്ഞു. പിബിഒസി നിലവിലുള്ള ഒരു ഓഹരിയുടമയാണ്, കൂടാതെ 2019 മാര്‍ച്ചിലെ കണക്കനുസരിച്ച് കമ്പനിയില്‍ 0.8 ശതമാനം ഉടമസ്ഥാവകാശമുണ്ടായിരുന്നു എന്ന് എച്ച്ഡിഎഫ്‌സിയുടെ വൈസ് ചെയര്‍മാനും സിഇഒയുമായ കെക്കി മിസ്ട്രി പറഞ്ഞു. ഓഹരി ഒരു ശതമാനമെന്ന റെഗുലേറ്ററി പരിധിയിലെത്തിയതിനാലാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടന്നത്, ഒരു വര്‍ഷത്തിലേറെയായി ബാങ്ക് ഓഹരികള്‍ ശേഖരിക്കുന്നുണ്ടെന്ന് കെക്കി മിസ്ട്രി പറഞ്ഞു.

വിദേശ നിക്ഷേപകര്‍ക്ക് കമ്പനിയില്‍ 70.88 ശതമാനം ഓഹരിയുണ്ട്. ഇതില് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ 3.23 ശതമാനം ഓഹരിയുണ്ട്. നിലവില്‍ എച്ച്ഡിഎഫ്‌സിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 1,701.95 രൂപയാണ്. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്ക് ലോകമെമ്പാടുമുള്ള കമ്പനികളില്‍ ഓഹരികളുണ്ട്.
 
Other News in this category

 
 




 
Close Window