Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
കറന്‍സി നോട്ട്, വീട്ടു സാധനങ്ങള്‍: അണുമുക്തമാക്കാന്‍ ഉപകരണം: വില 500 രൂപ
Reporter
നോട്ടുകള്‍ അണുവിമുക്തമാക്കാന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. കൊറോണ വൈറസ് കറന്‍സി നോട്ടുകളിലൂടെ പടരുന്ന സാഹചര്യത്തിലാണു നടപടി. എല്ലാ വസ്തുക്കളും ഈ ഉപകരണം ഉപയോഗിച്ച് സാനിറ്റൈസ് ചെയ്യാം.

ഐഐടി റോപാറാണ് ഉപകരണം രൂപപ്പെടുത്തിയത്. ലോക്ക്ഡൗണ്‍ കാലത്ത് പുറത്ത് നിന്ന് വാങ്ങിക്കുന്ന ഭക്ഷണ വസ്തുക്കളും പലചരക്ക് സാധനങ്ങളുമെല്ലാം ഇതുവഴി അണുവിമുക്തമാക്കാം.

ഉപകരണം കുറഞ്ഞ നിരക്കില്‍ പൊതു ജനങ്ങള്‍ക്ക് എത്തിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. 500 രൂപയില്‍ താഴെ വിലയ്ക്ക് മാര്‍ക്കറ്റില്‍ എത്തിക്കുമെന്ന് ഐഐടി റോപാര്‍ അറിയിച്ചു. മുപ്പത് മിനുട്ട് കൊണ്ടാണ് സാനിട്ടൈസേഷന്‍ നടക്കുന്നത്.


സാമൂഹിക അകലം കൊണ്ടുമാത്രം കോവിഡിനെ പ്രതിരോധിക്കാനാകില്ലെന്നും വരുന്ന ആഴ്ച്ചകളില്‍ സാധ്യമായ എല്ലാ വഴികളിലൂടെയും പ്രതിരോധം തീര്‍ക്കുകയാണ് വേണ്ടതെന്ന് ഐഐടിയിലെ മുതിര്‍ന്ന ഗവേഷകന്‍ നരേഷ് രഖ പറയുന്നു. ഐഐടി വികസിപ്പിച്ചെടുത്ത ഉപകരണം വീടുകളിലും ഓഫീസുകളിലും ഘടിപ്പിക്കാവുന്നതാണ്. വാതില്‍ക്കല്‍ തന്നെ ഉപകരണം വെച്ച് പുറത്ത് നിന്നു കൊണ്ടുവരുന്ന എല്ലാ വസ്തുക്കളും സാനിട്ടൈസ് ചെയ്യാം.

വാട്ടര്‍ പ്യൂരിഫയറുകളില്‍ ഉപയോഗിക്കുന്ന അള്‍ട്രാവയലറ്റ് അണുനാശക വികിരണ സാങ്കേതികവിദ്യയാണ് സൈനിട്ടൈസിങ് ഉപകരണത്തിലും പ്രയോഗിച്ചിരിക്കുന്നത്. ഉപകരണത്തില്‍ നഗ്‌ന നേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 
Other News in this category

 
 




 
Close Window