Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യന്‍ കമ്പനികളുടെ ഓഹരി വാങ്ങാന്‍ ചൈനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍: നയം മാറ്റി ഉത്തരവ് ഇറങ്ങി
Reporter
എച്ച്ഡിഎഫ്‌സിയുടെ ഓഹരികള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വാങ്ങിയത് വിപണിയില്‍ത്തന്നെ വലിയ വിവാദത്തിന് വഴി വച്ചിരുന്നു. വലിയൊരു ടേക്കോവറിന് മുമ്പുള്ള വാങ്ങിക്കൂട്ടലാണ് ഇതെന്നായിരുന്നു ആരോപണങ്ങള്‍. എച്ച്ഡിഎഫ്‌സിയുടെ 1.01 % ഓഹരികളാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വാങ്ങിയത്. ഇതിനെ തുടര്‍ന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം നയം മാറ്റി. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ ഓഹരി വാങ്ങല്‍ സര്‍ക്കാര്‍ മുഖേന മാത്രമെന്നു നിശ്ചയിച്ചു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ വഴിയേ ഓഹരി നിക്ഷേപം അനുവദിക്കൂ എന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. ഇതുവരെ പാകിസ്ഥാനും ബംഗ്ലാദേശിനും മാത്രം ബാധകമായ ഉപാധിയാണ് ചൈനയ്ക്കും ബാധകമാക്കിയിരിക്കുന്നത്. നിലവില്‍ വാങ്ങിയ ഓഹരികളെല്ലാം, ഇന്ത്യയുടെ അതിര്‍ത്തി പങ്കിടുന്ന ഏതെങ്കിലും ഒരു രാജ്യത്തെ കമ്പനിയ്ക്ക് വില്‍ക്കുകയോ കൈമാറുകയോ ചെയ്യുന്നതിനും സര്‍ക്കാര്‍ അനുമതി വേണം.
അവസരം മുതലെടുത്ത് ചൈന സാഹചര്യം ചൂഷണം ചെയ്യുകയാണെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിയമങ്ങളുടെ പരിധിയില്‍, എച്ച്ഡിഎഫ്‌സി പീപ്പിള്‍സ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാട് വരില്ല. 10 ശതമാനമോ, അതിന് മുകളിലോ മാത്രമുള്ള ഓഹരി വാങ്ങിക്കൂട്ടലുകള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടത്.
 
Other News in this category

 
 




 
Close Window