Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
മല്യക്ക് പ്രതീക്ഷ ഇനി ബ്രിട്ടീഷ് സുപ്രീംകോടതി: ഇന്ത്യയിലേക്ക് വിടരുതെന്നു പറഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയും തള്ളി
Reporter

9000 കോടി രൂപയുടെ വായ്പ തട്ടിച്ച് രാജ്യംവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് വീണ്ടും തിരിച്ചടി. വിചാരണയ്ക്കായി തന്നെ ഇന്ത്യക്ക് കൈമാറാനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരേ മല്യ നല്‍കിയ അപ്പീല്‍ ബ്രിട്ടീഷ് ഹൈക്കോടതിയും തള്ളി. ഇനി യു.കെ. സുപ്രീംകോടതി മാത്രമാണ് മല്യക്ക് ശരണം. അതിന് 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മല്യ സുപ്രീംകോടതിയെ സമീപിച്ചാല്‍ അതിന്റെ തീരുമാനം വരുന്നതുവരെ യു.കെ. ആഭ്യന്തരമന്ത്രാലയം കാത്തിരിക്കും. ഇല്ലെങ്കില്‍ ഇന്ത്യയും യു.കെ.യും തമ്മിലുള്ള കൈമാറ്റ ഉടമ്പടി പ്രകാരം 28 ദിവസത്തിനകം മല്യയെ ഇന്ത്യക്ക് കൈമാറും. ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി പ്രീതി പട്ടേലാണ് ഇനി ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. മല്യയെ വിചാരണയ്ക്കായി ഇന്ത്യക്ക് വിട്ടുനല്‍കാന്‍ 2018 ഡിസംബറിലാണ് ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. അതില്‍ അന്നത്തെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് മല്യ ബ്രിട്ടീഷ് ഹൈക്കോടതിയെ സമീപിച്ചത്. മല്യക്കെതിരെയുള്ള പരാതികളില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ജസ്റ്റിസ് സ്റ്റീഫന്‍ ഇര്‍വിന്‍, ജസ്റ്റിസ് എലിസബത്ത് ലെയ്‌നിങ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് പറഞ്ഞു. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ജഡ്ജിമാര്‍ കേസ് പരിഗണിച്ചത്.

 
Other News in this category

 
 




 
Close Window