Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
റിലയന്‍സിന്റെ ഓഹരി 43,574 കോടി രൂപ മുടക്കി ഫേസ്ബുക്ക് വാങ്ങി
Reporter
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ഫെയ്‌സ്ബുക്ക് . 5.7 ബില്യണ്‍ ഡോളറിനാണ് (43,574 കോടി രൂപ) അമേരിക്കന്‍ വമ്പന്‍മാരായ ഫെയ്‌സ്ബുക്ക് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്ന് ഓഹരികള്‍ വാങ്ങിയത്. കരാര്‍ പ്രകാരം ജിയോയ്ക്ക് മൂല്യം 4.62 ലക്ഷം കോടിയായി.

ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് സേവനം ആരംഭിക്കാന്‍ പോകുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് ഈ നീക്കം. വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്.

ലോകത്തെ ഒരു ടെക്‌നോളജി കമ്പനി മൈനോരിറ്റി സ്റ്റേക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യന്‍ സാങ്കേതിക വിദ്യാ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപമാണിതെന്നും റിലയന്‍സ് അറിയിച്ചു.

ഈ നിക്ഷേപം ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിപത്തിയും ജിയോയുടെ അതിനാടകീയമായ വളര്‍ച്ച തങ്ങളിലുണ്ടാക്കിയ ആവേശവും കാണിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്ക് പ്രതികരിച്ചത്. തുടങ്ങിയിട്ട് നാല് വര്‍ഷം തികയുന്നതിന് മുമ്പെ 38.8 കോടി ജനങ്ങളെ ഓണ്‍ലൈനില്‍ എത്തിച്ച് പരസ്പരം ബന്ധിപ്പിക്കാന്‍ ജിയോയ്ക്കായി. ജിയോയുമായി ചേര്‍ന്ന് കൂടുതല്‍ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.

'ചെറിയ ചെറിയ വാണിജ്യങ്ങളാണ് സമ്പദ്ഘടനയുടെ അടിവേര്. അവര്‍ക്ക് തങ്ങളുടെ പിന്തുണ വേണ്ടതുണ്ട്. ആറ് കോടി ചെറുകിട വ്യവസായങ്ങള്‍ ഇന്ത്യയിലുണ്ട്.
 
Other News in this category

 
 




 
Close Window