Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5843 INR  1 EURO=111.2347 INR
ukmalayalampathram.com
Fri 05th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
കാര്‍ കമ്പനിയുടെ മേധാവി ഇപ്പോള്‍ വില കൂടുതലാണെന്ന് ട്വീറ്റ് ചെയ്തു: സ്വന്തം കമ്പനിയുടെ ഓഹരി മൂല്യം ഇടിഞ്ഞ് പൊളിഞ്ഞു
Reporter
പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയെ വലച്ച് വീണ്ടും സി.ഇ.ഒ എലോണ്‍ മസ്‌കിന്റെ ട്വീറ്റ്. ''ടെസ്‌ലയുടെ ഓഹരി വില വളരെ കൂടുതലാണ്' എന്ന വെള്ളിയാഴ്ചത്തെ അദ്ദേഹത്തിന്റെ ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കകം ടെസ്‌ലയുടെ മൂല്യത്തില്‍ നിന്ന് 1,400 കോടി ഡോളര്‍ (ഏകദേശം 1.06 ലക്ഷം കോടി രൂപ) ഒലിച്ചുപോയി. മസ്‌കിന് 300 കോടി ഡോളറും പോയി. ഇത്, സുമാര്‍ 22,725 കോടി രൂപ വരും!ട്വീറ്രിന് താഴെ ഒരാള്‍ ''കാശിന് ബുദ്ധിമുട്ടുണ്ടല്ലേ?' എന്ന് ചോദിച്ചു. ഇതിന് മസ്‌ക് നല്‍കിയ ''കാശു വേണ്ട. എന്റെ ജീവിതം ഭൂമിക്കും ചൊവ്വയ്ക്കും വേണ്ടിയുള്ളതാണ്. എന്തിനെയും അധീനതയിലാക്കുന്നത് നിങ്ങളെ താഴ്ചയിലേക്ക് നയിക്കും. ഭൗതിക സ്വത്തെല്ലാം വില്‍ക്കുകയാണ്. ഒരു വീടുപോലും എനിക്ക് വേണ്ട ' എന്ന മറുപടിയാണ് കൂടുതല്‍ തിരിച്ചടിയായത്. ട്വീറ്റിന് മുമ്പ് ടെസ്‌ലയുടെ മൂല്യം 14,100 കോടി ഡോളറായിരുന്നു. ശേഷം 12,700 കോടി ഡോളര്‍.
2018 ആഗസ്റ്റില്‍ മസ്‌ക് പോസ്റ്റ് ചെയ്ത ''ടെസ്‌ലയെ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച്, പ്രൈവറ്ര് കമ്പനിയാക്കും. ഫണ്ട് പ്രശ്‌നമല്ല' എന്ന ട്വീറ്റും തിരിച്ചടിച്ചിരുന്നു. അന്ന്, മസ്‌കിന് ചെയര്‍മാന്‍ സ്ഥാനം പോയി. പിഴയായി വലിയ തുകയും നല്‍കേണ്ടിവന്നു. ഇപ്പോള്‍ സി.ഇ.ഒ കസേരയും പോകുമെന്നാണ് കേള്‍ക്കുന്നത്.
 
Other News in this category

 
 




 
Close Window