Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ലോക്ഡൗണ്‍ കഴിഞ്ഞിട്ട് ലോണ്‍ അടച്ചാല്‍ മതിയെന്ന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും മലയാളികളില്‍ പകുതിയും അവസരം ഉപയോഗിച്ചില്ല
Reporter
ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം പ്രയോജനപ്പെടുത്തിയത് കുറച്ച് പേര്‍ മാത്രമെന്ന് കണക്കുകള്‍. എസ്ബിഐയില്‍ 10 ശതമാനം പേര്‍ മാത്രമാണ് മൊറട്ടോറിയം ആവശ്യപ്പെട്ടത്. സ്വകാര്യ ബാങ്കുകളിലും ഈ ശതമാനം ഒറ്റ അക്കത്തിലൊതുങ്ങി.

കൊവിഡ് കാലത്തെ പ്രതിസന്ധി, ഇടപാടുകാരെ വലയ്ക്കാതിരിക്കാനാണ് റിസര്‍വ് ബാങ്ക് മൂന്ന് മാസം മൊറട്ടോറിയം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി ബാങ്ക് മേധാവികള്‍ നടത്തിയ ചര്‍ച്ചയില്‍ മൊറട്ടോറിയം മൂന്ന് മാസം കൂടി നീട്ടണമെന്ന ആവശ്യവും മുന്നോട്ട് വച്ചു. പക്ഷെ നിലവിലെ മൊറട്ടോറിയം ആനുകൂല്യം സ്വീകരിച്ചവരുടെ എണ്ണം ശ്രദ്ധേയമാണ്.ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ മൊറട്ടോറിയം ആവശ്യപ്പെട്ടവര്‍ 10 ശതമാനത്തില്‍ കൂടിയില്ല. ഇന്റെസ് ഇന്‍ ബാങ്ക് 5 ശതമാനം, എച്ച്ഡിഎഫ്‌സി ബാങ്ക് ഒമ്പത് ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. മറ്റുബാങ്കുകളിലും ഇതേ അവസ്ഥയാണ്. 12 ശതമാനമുള്ള ആക്‌സിസ് ബാങ്കാണ് കണക്കില്‍ മുന്നിലുള്ളത്.
 
Other News in this category

 
 




 
Close Window