Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
നാലു വര്‍ഷം മുന്‍പു നടന്ന 400 കോടി തട്ടിപ്പില്‍ സ്‌റ്റേറ്റ് ബാങ്ക് പരാതിയുമായി വരുന്നത് ഇപ്പോള്‍
Reporter
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം നിരവധി ബാങ്കുകളില്‍നിന്ന് 400 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മറ്റൊരു കമ്പനി ഉടമകള്‍ കൂടി രാജ്യം വിട്ടു. ബസ്മതി അരി കയറ്റുമതിയില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാം ദേവ് ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ ഉടമകളാണ് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിടുന്ന വ്യവസായികളുടെ പട്ടികയിലേക്ക് അവസാനമായി പേരുചേര്‍ത്തത്. 2016ല്‍ രാജ്യം വിട്ട ഇവരെ കുറിച്ച് ഒരു പരാതി വരുന്നത് നാലു വര്‍ഷത്തിനുശേഷവും.

2016 മുതല്‍ ഇവരെ കാണാതായി. ആ വര്‍ഷം മുതല്‍ കമ്പനിയെ നിഷ്‌ക്രിയ ആസ്തയായി പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ നാലു വര്‍ഷത്തിനു ശേഷം ഈ വര്‍ഷം ഫെബ്രുവരിയിലാണ് എസ്ബിഐ സിബിഐക്ക് പരാതി നല്‍കുന്നത്. ഏപ്രില്‍ 28നാണ് സിബിഐ പരാതി ഫയലില്‍ സ്വീകരിക്കുന്നത്.



വിവിധ ബാങ്കുകളില്‍നിന്നായി 414 കോടി രൂപയാണ് രാംദേവ് ഇന്റര്‍നാഷനല്‍ വായ്പയെടുത്തത്. ഇതില്‍ 173.11 കോടി രൂപ എസ്ബിഐയില്‍നിന്നും 76.09 കോടി രൂപ കാനറ ബാങ്കില്‍നിന്നും 64.31 കോടി രൂപ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്നും 51.31 കോടി രൂപ സെന്‍ട്രല്‍ ബാങ്ക് ഓപ് ഇന്ത്യയില്‍നിന്നും 36.91 കോടി രൂപ കോര്‍പറേഷന്‍ ബാങ്കില്‍നിന്നും 12.27 കോടി രൂപ ഐഡിബിഐ ബാങ്കില്‍നിന്നുമാണ് വായ്പയെടുത്തത്.
 
Other News in this category

 
 




 
Close Window