Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
ഒന്നില്‍ കൂടുതല്‍ നിലകളുള്ള കടകളെല്ലാം അടഞ്ഞു കിടക്കുന്നു: കേരളത്തിലെ റീ-ടെയില്‍ കച്ചവടക്കാരുടെ അടിത്തറയിളകി
Reporter
ഒന്നില്‍ കൂടുതല്‍ നിലകളുള്ള കടകള്‍ തുറക്കരുതെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം ആയിരക്കണക്കിനു തൊഴിലാളികള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ ഇത്തരമൊരു നിര്‍ദേശമില്ലെന്നിരിക്കെ ഇത്തരം കടകള്‍ തുറക്കുന്ന കാര്യം പരിഗണിക്കണമെന്നു വ്യാപാരികള്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ഉത്തരവിലെ അവ്യക്തത മാറ്റി കടകള്‍ തുറക്കാന്‍ അനുവാദം നല്‍കണമെന്നാണവരുടെ ആവശ്യം.

കേരളത്തിലെ ടെക്‌സ്‌റ്റൈല്‍, ഹോം അപ്ലയന്‍സസ്, ഇലക്ട്രിക് ഉല്‍പന്ന വിപണനരംഗത്തെ മിക്ക വലിയ കടകളും ഒന്നില്‍ കൂടുതല്‍ നിലകളിലുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നതു മാളുകളും ഷോപ്പിങ് സമുച്ചയങ്ങളും തുറക്കരുതെന്നാണ്. എന്നാല്‍ തനിച്ചു നില്‍ക്കുന്ന കടകള്‍ തുറക്കുന്നതിനു പ്രത്യേക നിബന്ധനകളില്ല. രോഗ വ്യാപനം തീവ്രമായ മറ്റു സംസ്ഥാനങ്ങളില്‍പോലും ഇത്തരം കടകള്‍ തുറന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഒരു നിലയിലെ കടകള്‍ എന്നു പ്രത്യേകം പറയുന്നതിനാല്‍ വലിയ വ്യാപാര ശൃംഖലകള്‍ക്കൊന്നും തുറക്കാനാകുന്നില്ല. കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതും ഇത്തരം കടകളിലാണ്.
 
Other News in this category

 
 




 
Close Window