Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
നാളെ മുതല്‍ ഷാപ്പുകള്‍ തുറക്കും: കുടിക്കാന്‍ ആഗ്രഹമുള്ളവര്‍ പാഴ്‌സലിനു കുപ്പിയുമായി വരണം
Reporter
നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കള്ളുഷാപ്പുകളില്‍ ക!ര്‍ശന നിരീക്ഷണം നടത്തണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഉദ്യോ?ഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കള്ളുഷാപ്പുകളില്‍ ഒരൊറ്റ കൗണ്ടര്‍ മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. കള്ളു വാങ്ങേണ്ടവര്‍ കുപ്പിയുമായി വരണം. 3000ത്തിലധികം ഷാപ്പുകള്‍ നാളെ തുറക്കുമെന്നാണ് എക്‌സൈസിന്റെ കണക്കുകൂട്ടല്‍.

ലോക്ക് ഡൗണ്‍ മൂലം 49 ദിവസമായി നി!ര്‍ത്തിവച്ചിരിക്കുന്ന സംസ്ഥാനത്തെ മദ്യവില്‍പന പുനരാരംഭിക്കാനുള്ള ചര്‍ച്ചകളും തയ്യാറെടുപ്പുകളും പുരോ?ഗമിക്കുന്നു. ലോക്ക് ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്നാല്‍ മതിയെന്നാണ് നിലവിലെ ധാരണ. മെയ് 17ന് ശേഷവും ലോക്ക് ഡൗണ്‍ തുടരുമെങ്കിലും വിപുലമായ ഇളവുകള്‍ അതിതീവ്രമേഖലയ്ക്ക് പുറത്ത് നല്‍കുമെന്നാണ് ഇന്നലെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനം. ഈ സാഹചര്യത്തില്‍ മെയ് 17ന് ശേഷം സംസ്ഥാനത്ത് മദ്യവില്‍പന തുടങ്ങാനാണ് സാധ്യത.

ബാറുകള്‍ വഴി മദ്യം പാഴ്‌സലായി നല്‍കാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാരില്‍ ധാരണയായിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദ?ഗതിക്ക് എക്‌സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്‌കോ, കണ്‍സ്യൂമ!ര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ മദ്യവില്‍പന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവില്‍പന തുടങ്ങും. ബെവ്‌കോ മദ്യം വില്‍ക്കുന്ന അതേ നിരക്കില്‍ വേണം ബാറുകളിലും മദ്യവില്‍പന നടത്താന്‍. ബാറുകളുടെ കൌണ്ടറുകളിലും ഓണ്‌ലൈന്‍ ടോക്കണ് സംവിധാനം നടപ്പാക്കും.
 
Other News in this category

 
 




 
Close Window