Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ലോക്ഡൗണ്‍ കഴിഞ്ഞാല്‍ വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കും
Reporter
ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറപ്പെടുവിച്ച ടിക്കറ്റ് നിരക്ക് പാലിക്കേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍.

ഡല്‍ഹി - മുംബൈ വിമാന ടിക്കറ്റിന് അടുത്ത മൂന്ന് മാസത്തേക്ക് 3,500 മുതല്‍ 10,000 രൂപ വരെ വില നല്‍കേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
ഏഴു വിഭാഗങ്ങളായാണ് യാത്രാ ദൈര്‍ഘ്യം ക്രമീകരിക്കുക. 0-30 മിനിറ്റ്, 30-60 മിനിറ്റ്, 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ്, 150-180 മിനിറ്റ്, 180-210 മിനിറ്റ്. ഇതനുസരിച്ച് ഡല്‍ഹി-മുംബൈ ഏറ്റവും കുറഞ്ഞ നിരക്ക് 3,500 രൂപയും കൂടിയ നിരക്ക് 10,000 രൂപയും ആയിരിക്കും. മൂന്നു മാസത്തേക്കാണു നിരക്കെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസുകള്‍ രണ്ട് മാസത്തിന് ശേഷം പുനരാരംഭിക്കുമ്പോള്‍ യാത്രാ നിരക്ക് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുമെന്ന് റിപ്പോര്‍ട്ട്.



മേയ് 25 മുതല്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ വ്യോമയാന മന്ത്രാലയം പുറത്തുവിട്ട മാര്‍ഗ്ഗനിര്‍ദേശപ്രകാരം ഓരോ റൂട്ടിലേയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കും.

മുംബൈഡല്‍ഹി വിമാനനിരക്ക് 3500 രൂപ മുതല്‍ 10,000 രൂപവരെയാവും നിരക്കെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. കൊറോണ മഹാമാരിയുടെ കാലത്ത് ഈ നിരക്ക് അംഗീകരിച്ചു സര്‍വീസ് നടത്താന്‍ വിമാനക്കമ്പനികള്‍ തയ്യാറാകണമെന്ന് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window