Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5843 INR  1 EURO=111.2347 INR
ukmalayalampathram.com
Fri 05th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
എയര്‍ ഇന്ത്യ പൈലറ്റിന് കൊറോണ ബാധ സ്ഥിരീകരിച്ചു: വിമാനം റദ്ദാക്കി
Reporter
പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മോസ്‌കോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചുവിളിച്ചു. ഉസ്ബകിസ്ഥാനിലെത്തിയപ്പോഴാണ് പൈലറ്റുമാരില്‍ ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നു.

മോസ്‌കോയിലേക്കു യാത്ര തിരിക്കുന്നതിനു മുന്‍പ് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് അസുഖമുള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് പരിശോധിച്ച സംഘം ഫലം നെഗറ്റീവാണെന്ന് അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മോസ്‌കോയില്‍നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ദൗത്യസംഘത്തില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പകുതിവഴി എത്തിയപ്പോള്‍ വിവരം തിരിച്ചറിഞ്ഞ് വിമാനം തിരികെ വിളിക്കുകയായിരുന്നു. വിമാനത്തില്‍ പൈലറ്റുമാരും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്.



ഉച്ചയ്ക്ക് 12.30 ഓടെ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഈ വിമാനം അണുനശീകരണം നടത്തും. ഉച്ചയ്ക്കുശേഷം മറ്റൊരു വിമാനം മോസ്‌കോയിലേക്ക് അയയ്ക്കും. ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിനിടയ്ക്ക് സംഭവിക്കാവുന്ന സാധാരണ തെറ്റുമാത്രമാണെന്നു അധികൃതര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window