Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
അഞ്ചാംഘട്ടം ലോക്ഡൗണ്‍ പ്രഖ്യാപിച്ചാലും ടൂറിസം മേഖലയില്‍ ഇളവുണ്ടാകും
Reporter
നാലാംഘട്ട ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വിനോദസഞ്ചാര മേഖലയില്‍ ഇളവുകളുണ്ടായേക്കും.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ സുരക്ഷിതമായിരിക്കുന്നത് ഇതുവരെ കാണിച്ച ക്ഷമ കാരണമാണ്. അതു തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി സര്‍ക്കാരിന്റെ വാര്‍ഷിക സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. അസൗകര്യങ്ങള്‍ ദുരന്തങ്ങളായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങളും ജനം പാലിച്ചേ മതിയാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ തുടരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ അഭിപ്രായം അറിഞ്ഞ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയും സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുന്ന വിധത്തില്‍ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്താനുമാണ് സര്‍ക്കാര്‍ ആലോചന.
കടുത്ത നിയന്ത്രണങ്ങള്‍ തുടരേണ്ടിവരുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയന്ത്രണങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. പ്രധാനമന്ത്രിയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി. നാളെ മാന്‍ കി ബാത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ പൊതുസാഹചര്യം വിശദീകരിക്കും.
 
Other News in this category

 
 




 
Close Window