Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
59 ഓണ്‍ലൈന്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചപ്പോള്‍ ചൈനയ്ക്ക് നഷ്ടമായത് 45297 കോടി രൂപ
Reporter
ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതോടെ കനത്ത പ്രഹരമേറ്റത് ടിക് ടോക്, ഹലോ ആപ്പുകളുടെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിന്. ഹലോയും ടിക്ടോക്കും നിരോധിച്ചതിലൂടെ ബൈറ്റ് ഡാന്‍സിന് 45297 കോടി രൂപയുടെ(600 കോടി ഡോളര്‍) നഷ്ടമുണ്ടാകുമെന്നാണ് ഔദ്യോഗിക ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും, പ്രതിരോധം, സുരക്ഷ, പൊതു ക്രമം എന്നിവയ്ക്ക് ഹാനികരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്ര ഐടി മന്ത്രാലയം ഞായറാഴ്ച നിരോധിച്ചത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബൈറ്റ്ഡാന്‍സ് കമ്പനി 7000 കോടിയിലധികം രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചിരുന്നുവെന്നും ഇപ്പോഴത്തെ നിരോധനം കാരണം ബൈറ്റ്ഡാന്‍സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുകയും ചെയ്യും. ഇതുകാരണം 45,297 കോടി രൂപ വരെ നഷ്ടമുണ്ടാക്കുമെന്നും ബൈറ്റ്ഡാന്‍സിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ബൈറ്റ്ഡാന്‍സിന് കീഴിലുള്ള ഒരു ഹ്രസ്വ വീഡിയോ പങ്കിടല്‍ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്, ഇന്ത്യന്‍ വിപണിയില്‍ കമ്പനി പുറത്തിറക്കിയ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഹെലോ. നിരോധന പട്ടികയിലുള്ള വിഗോ വീഡിയോ എന്ന മറ്റൊരു ആപ്ലിക്കേഷനും ബൈറ്റ് ഡാന്‍സിന്റെ ഉടസ്ഥതയിലുള്ളതാണ്.


മൊബൈല്‍ ആപ്ലിക്കേഷന്‍ അനാലിസിസ് കമ്പനിയായ സെന്‍സര്‍ ടുവറില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ ടിക് ടോക്ക് 112 ദശലക്ഷം ഡൗണ്‍ലോഡാണുള്ളത്. ഇതില്‍ 20 ശതമാനം ഇന്ത്യയില്‍നിന്നാണ്. അതായത് അമേരിക്കയിലെ ഡൗണ്‍ലോഡിന്റെ നേരെ ഇരട്ടിവരുമിത്.

59 ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നത് തടയാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രാദേശിക ടെലികോം ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം ഡൌണ്‍ലോഡുചെയ്ത അപ്ലിക്കേഷനുകളിലേക്ക് ഉപയോക്താക്കള്‍ പ്രവേശിക്കുന്നത് തടയാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. ടിക് ടോക്കും ഹെലോയും ഇപ്പോള്‍ ഇന്ത്യന്‍ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ ലഭ്യമല്ല, ഇതിനകം ഡൌണ്‍ലോഡ് ചെയ്ത ടിക് ടോക്ക് ആപ്ലിക്കേഷനുകളില്‍ നിലവില്‍ ഒരു ഉള്ളടക്കവും കാണിക്കുന്നില്ല.

ഉള്ളടക്കം തടയുന്നതിന് ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ടെന്നും ഉപയോക്താക്കളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനായി ആപ്ലിക്കേഷന്‍ പ്രാദേശിക നിയമങ്ങള്‍ അനുസരിക്കുമെന്നും പ്രസ്താവനയില്‍ ടിക് ടോക്ക് പറഞ്ഞു.
 
Other News in this category

 
 




 
Close Window