Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5843 INR  1 EURO=111.2347 INR
ukmalayalampathram.com
Fri 05th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
90 കമ്പനികള്‍ പരസ്യം ചെയ്യല്‍ നിര്‍ത്തി: ഏറ്റവും ഒടുവില്‍ കൊക്കക്കോളയും പരസ്യം അവസാനിപ്പിച്ചു
Reporter
കൊക്ക കോള സോഷ്യല്‍ മീഡിയയിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും പരസ്യങ്ങള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. കുറഞ്ഞത് 30 ദിവസത്തേക്കാണ് പരസ്യങ്ങള്‍ നിര്‍ത്തിയത്. ഈ സമയത്ത് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണോ എന്ന കാര്യം കമ്പനി പരിശോധിക്കും. വിദ്വേഷം, അക്രമം, അനുചിതമായ ഉള്ളടക്കം എന്നിവ പ്രചരിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടുതല്‍ എന്തുചെയ്യാനാകുമെന്നതും വിലയിരുത്തും.

സോഷ്യല്‍മീഡിയിലെ വംശീയതക്കെതിരായ പ്രതിഷേധമെന്ന നിലയ്ക്ക് ഒരു കൂട്ടം കമ്പനികള്‍ പരസ്യങ്ങള്‍ നിര്‍ത്തിവെക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കൊക്കകോളയും നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, ഔദ്യോഗിക ബഹിഷ്‌കരണത്തില്‍ തങ്ങള്‍ ചേരുന്നില്ലെന്നാണ് കൊക്കകോള കമ്പനി വ്യക്തമാക്കിയത്. 'ഞങ്ങള്‍ പരസ്യം താല്‍ക്കാലികമായി നിര്‍ത്തുകയാണ്' കമ്പനി പറഞ്ഞു.
''ജൂലൈ ഒന്നുമുതല്‍, എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലെയും പെയ്ഡ് പരസ്യങ്ങള്‍ കുറഞ്ഞത് 30 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കുകയാണ്'' കൊക്ക കോള സിഇഒ ജെയിംസ് ക്വിന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

'ആഭ്യന്തരമായി പുനരവലോകനം ആവശ്യമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ ഞങ്ങള്‍ ഈ സമയം ഉപയോഗിക്കും. പരസ്യ മാനദണ്ഡങ്ങളിലും നയങ്ങളിലും മാറ്റംവേണമോ എന്നതും പരിശോധിക്കും. വിദ്വേഷം, അക്രമം, അനുചിതമായ ഉള്ളടക്കം എന്നിവ ഒഴിവാക്കാന്‍ ഞങ്ങളുടെ സോഷ്യല്‍ മീഡിയ പങ്കാളികളില്‍ നിന്ന് കൂടുതല്‍ എന്താണ് ഉണ്ടാകേണ്ടത് എന്നും നോക്കും. അവരില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തവും പ്രവര്‍ത്തനവും സുതാര്യതയും പ്രതീക്ഷിക്കുന്നുവെന്ന് ഞങ്ങള്‍ അവരെ അറിയിക്കും, ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചയില്‍, വെറൈസണ്‍, ലെന്‍ഡിംഗ് ക്ലബ്, ദി നോര്‍ത്ത് ഫെയ്‌സ്, ഏറ്റവും സമീപകാലത്ത് യൂണിലിവര്‍ തുടങ്ങി 90 ലധികം കമ്പനികള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവയില്‍ പരസ്യം നല്‍കുന്നതിനുള്ള തുക തടഞ്ഞുവെച്ചു. വിദ്വേഷ ഭാഷണത്തിനും പൊലീസിംഗ് ഉള്‍പ്പെടെയുള്ള തെറ്റായ വിവരങ്ങള്‍ക്കും എതിരെ കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിര്‍ബന്ധിതരാക്കുന്നതിന് സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായിട്ടാണ് ബഹിഷ്‌കരണം.
 
Other News in this category

 
 




 
Close Window