Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
പെട്രോളിനും ഡീസലിനും പകരം ഹൈഡ്രജന്‍: അദ്ഭുത വാഹനങ്ങളുടെ രൂപരേഖ റെഡി
Reporter
ഹൈഡ്രജന്‍ ഇന്ധനമായ വാഹനങ്ങള്‍ പുറത്തിറക്കുന്ന നടപടികളിലേക്ക് ഒരു ചുവടുകൂടി വെച്ച് വാഹന വിപണി. ഹൈഡ്രജന്‍ വാഹനങ്ങളെ സംബന്ധിച്ചുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും നിശ്ചയിച്ച് ഇതിന്റെ കരട് ഓട്ടോമേറ്റീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി സര്‍ക്കാരിന് കൈമാറി. ഇത് രണ്ടാംതവണയാണ് പുതിയ ഇന്ധനമുപയോഗിച്ചുള്ള വാഹനങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. നേരത്തെ ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച കരട് മാര്‍ഗനിര്‍ദേശങ്ങള്‍ സമാനമായ രീതിയില്‍ തയാറാക്കിയിരുന്നു.

നിലവില്‍ രാജ്യത്ത് ഒരു വാഹന നിര്‍മാതാക്കളും ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനം വില്‍ക്കുന്നില്ല. പുതിയ ഇന്ധനത്തിന്റെ ഉപയോഗം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകാത്തതാണ് വില്‍പന വൈകാന്‍ കാരണം. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ കൊറിയന്‍ കമ്പനി, ഹ്യുണ്ടായ് അടുത്ത വര്‍ഷം ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന പുതിയ എസ് യു വി നെക്‌സോ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.


നെക്‌സോ എസ് യു വി നിലവില്‍ കൊറിയയില്‍ വില്‍ക്കുന്നുണ്ട്. ഏകദേശം 43.4 ലക്ഷം ഇന്ത്യന്‍ രൂപയാണ് അവിടത്തെ വില. മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ഓഡി തുടങ്ങിയ ലക്ഷ്വറി വാഹന നിര്‍മാതാക്കളുടെ ചില ബ്രാന്‍ഡുകള്‍ക്ക് സമാനമായ വിലയ്ക്കാണ് നെക്‌സോ വില്‍ക്കുന്നത്. ദൂരയാത്രക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് അനുയോജ്യമായ ഇന്ധനമാണ് ഹൈഡ്രജന്‍. ആയിരം കിലോ മീറ്ററാണ് നെക്‌സോയുടെ ദൂരപരിധി. ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് കുറച്ചു സമയം മതി ഹൈഡ്രജന്‍ നിറയ്ക്കാനും.

കഴിഞ്ഞ ആഴ്ചയാണ് ഹൈഡ്രജന്‍ വാഹനങ്ങളെ സംബന്ധിച്ചുള്ള കരട് മാനദണ്ഡങ്ങള്‍ തയാറായത്. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമായി പാലിക്കേണ്ടതുണ്ട്. തീപിടിത്തം, പൊട്ടിത്തെറി, ഇലക്ട്രിക് ഷോക്ക് തുടങ്ങിയ അപകടങ്ങള്‍ കുറയ്ക്കാന്‍ പരാമവധി സുരക്ഷ ഉറപ്പാക്കാനുമാണ് കരട് തയാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ ഇന്ധനം നിറയ്ക്കാനും കേന്ദ്രങ്ങള്‍, ഇന്ധന ചോര്‍ച്ച, ഡ്രൈവര്‍മാര്‍ക്കുള്ള മുന്നറിയിപ്പ് , മറ്റു സുരക്ഷാ നടപടികള്‍ എന്നിവയും കരടില്‍ പ്രതിപാദിക്കുന്നു.
 
Other News in this category

 
 




 
Close Window