Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
സ്വപ്‌നയും കൂട്ടാളികളും നയതന്ത്ര ചാനല്‍ വഴി കടത്തിയത് 230 കിലോ സ്വര്‍ണം: സ്വര്‍ണം വാങ്ങിയ സ്ഥാപനങ്ങളുടെ പുറകെ അന്വേഷണം
Reporter
വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വപ്ന സുരേഷും കൂട്ടാളികളും 23 തവണയായി 230 കിലോ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസിന്റെ കണ്ടെത്തല്‍. നയതന്ത്ര ചാനലിലൂടെ ഡമ്മി ബാഗ് എത്തിച്ചുള്ള പരീക്ഷണം വിജയിച്ചതിനു പിന്നാലെയാണ് സംഘം വന്‍തോതില്‍ സ്വര്‍ണക്കടത്ത് ആരംഭിച്ചത്. 2019 ജൂണിലാണ് നയതന്ത്രചാനല്‍ വഴി ഡമ്മി ബാഗ് കടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

നയതന്ത്ര ചാനല്‍ വഴി 152 കിലോ വരെ ഭാരമുള്ള ബാഗുകള്‍ എത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ സ്വര്‍ണം പിടിച്ചെടുത്ത ബാഗിന് 79 കിലോ തൂക്കമുണ്ടായിരുന്നു. ഇതില്‍ നിന്നും 30 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ 230 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം.


കള്ളക്കടത്ത് ബാഗേജ് വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ചിരുന്നത് സരിത്ത് ആണെന്നും മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്‌ന ഒളിവില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗില്‍ നിന്നും കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. സുഹൃത്തിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിളിച്ചുവരുത്തിയാണ് കസ്റ്റംസ് ബാഗ് വാങ്ങിയത്.

സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ 15 പ്രതികളാണ് അറസ്റ്റിലായത്. 12 പേരെയാണ് കസ്റ്റംസ് ഇതുവെര പിടികൂടിയത്. ആദ്യ ആഴ്ചയില്‍ ഇഴഞ്ഞുനീങ്ങിയ അന്വേഷണം എന്‍ഐഎ വന്നതോടെയാണ് സജീവമായത്.

യുഎപിഎ ചുമത്തി കേസെടുത്ത് 24 മണിക്കൂറിനുള്ളില്‍ മുഖ്യകണ്ണികളായ സ്വപന സുരേഷും സന്ദീപ് നായരും എന്‍.ഐ.എയുടെ വലയിലായി.
 
Other News in this category

 
 




 
Close Window