Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
2021 ജൂലൈ വരെ ഗൂഗിള്‍ കമ്പനിയിലെ ജോലിക്കാര്‍ വീട്ടിലിരുന്ന് ജേുാലി ചെയ്താല്‍ മതിയെന്ന് ഗൂഗിള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്
Reporter
ഗൂഗിള്‍ അടുത്ത വര്‍ഷം ജൂലൈ വരെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചേക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകമെമ്പാടും കോവിഡ് 19 കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഗൂഗിള്‍ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. ഗൂഗിള്‍ ആസ്ഥാനായ അമേരിക്കയിലും കോവിഡ് കേസുകള്‍ കുറയുന്നില്ല. നിലവില്‍ പ്രതിദിനം 70,000 പുതിയ കേസുകള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം നീട്ടാന്‍ ഗൂഗിള്‍ ആലോചിക്കുന്നത്.

ഈ വര്‍ഷം തുടക്കത്തില്‍ ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം ജൂലൈ മുതല്‍ റൊട്ടേഷന്‍ സംവിധാനത്തോടെ അവസാനിപ്പിക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചെ പറഞ്ഞിരുന്നു. 'ജൂലൈ 6 മുതല്‍, കൂടുതല്‍ ലോക്ക്‌ഡൌണ്‍ ഇളവുകള്‍ ലഭിക്കുന്നതോടെ ഗൂഗിളിന്റെ ഓഫീസുകള്‍ തുറക്കുകയും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ അനുവദിക്കുകയും ചെയ്യും' പിച്ചെ പറഞ്ഞു.


'തിരികെ വരാന്‍ ആഗ്രഹിക്കുന്നവരെയും പരിമിതവും റൊട്ടേഷന്‍ അടിസ്ഥാനത്തിലും ജീവനക്കാരെ മടക്കിയെത്തിക്കും' അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വ്യവസ്ഥകള്‍ അനുവദിക്കുമെങ്കില്‍ സെപ്റ്റംബറോടെ ഈ ശേഷി ക്രമേണ 30 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോവെല്‍ കൊറോണ വൈറസ് അല്ലെങ്കില്‍ COVID19 വ്യാപിക്കുന്നതിനിടയില്‍ 2020 അവസാനം വരെ ഇന്ത്യയില്‍ ഐടി സ്ഥാപനങ്ങള്‍ ജീവനക്കാരെ വീട്ടില്‍ നിന്ന് (ഡബ്ല്യുഎഫ്എച്ച്) ജോലി ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window