Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1156 INR  1 EURO=111.6695 INR
ukmalayalampathram.com
Thu 04th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്‍ഷുറന്‍സ് പദ്ധതികള്‍ മാറി: ഓഗസ്റ്റ് മുതല്‍ കാറുകള്‍ക്കു വില കുറയും
Reporter
ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്ത് ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും വില കുറയും. രണ്ടു വര്‍ഷം മുമ്പ് രാജ്യത്ത് നടപ്പാക്കിയ ദീര്‍ഘകാല ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്!മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) പിന്‍വലിച്ചതോടെയാണ് വാഹനം വാങ്ങുന്നതിനുള്ള ചെലവു കുറയുന്നത്. ഇതോടെ ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ഓണ്‍റോഡ് വിലയില്‍ കാര്യമായ കുറവുണ്ടാകും.

കാറുകള്‍ക്ക് മൂന്നുവര്‍ഷത്തേയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേയും ഇന്‍ഷുറന്‍സ്(ഫുള്‍കവര്‍) തുക വാഹനം വാങ്ങുമ്പോള്‍ തന്നെ ഒന്നിച്ച് അടയ്ക്കണമെന്ന നിബന്ധന ഒഴിവാക്കുന്നതാണ് വില കുറയാന്‍ കാരണം.


ഇതില്‍ ആദ്യ ഒരു വര്‍ഷം ഫുള്‍ കവര്‍ ഇന്‍ഷുറന്‍സും പിന്നീടുള്ള വര്‍ഷങ്ങളില്‍ തേഡ് പാര്‍ട്ടി പ്രീമിയവുമാണ് വാഹന ഉടമകളില്‍ നിന്ന് ഈടാക്കിയിരുന്നത്. എന്നാല്‍, ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ പഴയ ഹ്രസ്വകാല ഇന്‍ഷുറന്‍സ് രീതിയിലേക്ക് മാറും.

അതേസമയം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിലവിലെ അതേപോലെ തന്നെ തുടരും. മൂന്ന് അല്ലെങ്കില്‍ അഞ്ചു വര്‍ഷത്തേക്കുളള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും നിര്‍ബന്ധമാണ്. എന്തായാലും നിയമത്തിലെ പുതിയ ഭേദഗതി വാഹനങ്ങളുടെ ഓണ്‍റോഡ് വിലയില്‍ വലിയ കുറവുണ്ടാക്കുമെന്നു ഈ രംഗത്തു വിദഗദ്ധര്‍ പറയുന്നത്.



ദീര്‍ഘകാല തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വാങ്ങുന്നത് മേലില്‍ നിര്‍ബന്ധമല്ല എന്ന വസ്തുത സൂചിപ്പിക്കുന്നത് 3 വര്‍ഷം ടിപി ഇന്‍ഷുറന്‍സിനായി ഉടമ അധിക പണം നല്‍കേണ്ടതില്ല എന്നാണ്, ഇത് വാഹനം വാങ്ങുമ്പോള്‍ മൊത്തത്തിലുള്ള വിലയില്‍ കുറവ് വരുത്തുന്നു.

അതിനാല്‍, കാറുകള്‍ക്കുള്ള 3 വര്‍ഷത്തെ പാക്കേജിനും ഇരുചക്ര വാഹനങ്ങള്‍ക്ക് 5 വര്‍ഷത്തെ പാക്കേജിനുമായി വാങ്ങുന്നവര്‍ അടച്ചുകൊണ്ടിരുന്ന പണം ഇപ്പോള്‍ ഒരു വര്‍ഷത്തെ പേയ്‌മെന്റായി കുറയുന്നു.
 
Other News in this category

 
 




 
Close Window