Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പതിനൊന്നു വര്‍ഷത്തിനു ശേഷം യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക്: ലോകം മുഴുവന്‍ ഇപ്പോള്‍ അതാണു ചര്‍ച്ച
Reporter
കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ യുകെ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോര്‍ട്ട്. കോവിഡ് വൈറസ് വ്യാപനം ചെറുക്കാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നടപടികളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ഔദ്യോ?ഗിക വൃത്തങ്ങള്‍ പറയുന്നു. ആദ്യത്തെ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് സാമ്പത്തിക മേഖലയില്‍ 20.4 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.


ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ?ഗാര്‍ഹിക ചെലവുകള്‍ പൂര്‍ണമായും കുറഞ്ഞതാണ് വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചത്. കടകള്‍ അടച്ചതോടെ ഉത്പാദനങ്ങളുടെ നിര്‍മ്മാണത്തിലും കാര്യമായ ഇടിവ് സംഭവിച്ചതും പ്രതിസന്ധി രൂക്ഷമാക്കി

2009-ല്‍ രാജ്യം നേരട്ട മാന്ദ്യത്തിന് സമാനമായ തകര്‍ച്ചയിലേക്കാണ് ഇപ്പോള്‍ പോകുന്നതെന്നാണ് വിദ?ഗ്ദര്‍ പറയുന്നത്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തുടങ്ങിയതോടെ ജൂണില്‍ സമ്പദ്വ്യവസ്ഥയില്‍ നേരിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎന്‍എസ്) പറയുന്നു.



കടകള്‍ വീണ്ടും തുറക്കുന്നതും ഫാക്ടറികള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതും തുടരുന്നതോടെ ജൂണില്‍ സമ്പദ്വ്യവസ്ഥയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങുമെന്ന് ദേശീയ സ്ഥിതിവിവര കണക്ക് ഉദ്യോ?ഗസ്ഥന്‍ ജോനാഥന്‍ ആതേവ് പറഞ്ഞു.

എന്നാല്‍ ജൂണില്‍ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കോവിഡ് വൈറസ് വ്യാപനത്തിന് മുമ്പ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ താഴെയാണെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window