Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
കേന്ദ്ര സര്‍ക്കാരിന് 57,000 കോടി രൂപ ലാഭവിഹിതം നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി
Reporter
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് 57,000 കോടി രൂപക്ക് മുകളില്‍ ലാഭവിഹിതം നല്‍കാന്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) വെള്ളിയാഴ്ച അനുമതി നല്‍കി.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സര്‍ക്കാരിന്റെ വരുമാന ശേഖരണത്തെ ബാധിച്ചതിനാല്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സര്‍ക്കാരിന്റെ ധനക്കമ്മി റെക്കോഡ് തുകയായ 6.62 ലക്ഷം കോടി രൂപയിലെത്തിയ സമയത്താണ് പുതിയ നീക്കം.
ധനക്കമ്മി - ഒരു സര്‍ക്കാരിന് ആവശ്യമായ മൊത്തം വായ്പകളുടെ സൂചനയാണ് - വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

2020-21 ലെ കേന്ദ്ര ബജറ്റ് അനുസരിച്ച് റിസര്‍വ് ബാങ്കില്‍ നിന്നും മറ്റ് സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ലാഭവിഹിതം 60,000 കോടി രൂപയാണ്.

നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോള, ആഭ്യന്തര വെല്ലുവിളികള്‍, കോവിഡ്-19 ന്റെ സാമ്പത്തിക ആഘാതം ലഘൂകരിക്കാനുള്ള ധന, നിയന്ത്രണ, മറ്റ് നടപടികള്‍ എന്നിവ അവലോകനം ചെയ്ത റിസര്‍വ് ബാങ്ക് ബോര്‍ഡ് 57,128 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ അംഗീകാരം നല്‍കി.
 
Other News in this category

 
 




 
Close Window