Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
അശോക് ലവാസ തിരഞ്ഞെടുപ്പു കമ്മീഷണറുടെ ജോലി രാജിവച്ചു: ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ വൈസ് പ്രസിഡന്റായി
Reporter
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ വൈസ് പ്രസിഡന്റായി ചേരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവെച്ചു. ജൂലൈ 15 ന് ബഹുരാഷ്ട്ര ഫണ്ടിംഗ് ഏജന്‍സി അദ്ദേഹത്തെ അടുത്ത വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചതിന് ഒരു മാസത്തിന് ശേഷമാണ് രാജി.

62 വയസുകാരനായ അശോക് ലവാസ 2018 ജനുവരിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. അദ്ദേഹത്തിന്റെ ഉദ്യോഗകാലാവധി തീരാന്‍ ഇനിയും രണ്ട് വര്‍ഷം കൂടിയുണ്ടായിരുന്നു.



ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിലേക്ക് (എ.ഡി.ബി) അശോക് ലവാസയുടെ നിയമനത്തിന് കേന്ദ്രത്തിന്റെ അംഗീകാരമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവര്‍ക്കെതിരായ പരാതികള്‍ പരിഗണിച്ച സമിതിയുടെ അഭിപ്രായത്തോട് വിയോജിച്ച് കഴിഞ്ഞ വര്‍ഷം അശോക് ലവാസ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

പ്രധാനമന്ത്രി മോദിക്കെതിരെ ആറ് പരാതികള്‍ ആണ് ഉണ്ടായിരുന്നത്. ഈ കേസുകളില്‍ ചിലതില്‍ അശോക് ലവാസ സമിതിയിലെ തന്റെ സഹപ്രവര്‍ത്തകരുമായി വിയോജിച്ചു. ''ന്യൂനപക്ഷ തീരുമാനങ്ങള്‍'' ''അടിച്ചമര്‍ത്തപ്പെടുന്നു'' എന്ന് പറഞ്ഞ് അദ്ദേഹം യോഗങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തി.



''സത്യസന്ധര്‍ ഇതൊന്നും പരിഗണിക്കാതെ തന്നെ ഒരു ആന്തരികശക്തിയാല്‍ നയിക്കപ്പെട്ട് മുന്നോട്ട് പോകും. സത്യസന്ധരെ തളര്‍ത്തുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്ന, തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സമൂഹം സ്വന്തം നാശത്തിന് വഴിയൊരുക്കുന്നു,'' കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ഇന്ത്യന്‍ എക്‌സ്പ്രസിലെ ഒരു ലേഖനത്തില്‍ അശോക് ലവാസ എഴുതി.

ഫയലിംഗിലെ പൊരുത്തക്കേടുകള്‍ ആരോപിച്ച് ഭാര്യ നോവല്‍ എസ് ലവാസയ്ക്ക് ആദായനികുതി നോട്ടീസ് അയച്ച് രണ്ട് മാസത്തിന് ശേഷമായിരുന്നു ഇത്. വിദേശനാണ്യ വിനിമയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാനായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞത്. അതേസമയം എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും എല്ലാ വരുമാനവും വെളിപ്പെടുത്തിയെന്നും താന്‍ സഹകരിക്കുന്നുണ്ടെന്നും നോവല്‍ എസ് ലവാസ പറഞ്ഞു.
 
Other News in this category

 
 




 
Close Window