Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പാവപ്പെട്ടവര്‍ക്കു വീടു നിര്‍മിക്കാന്‍ 20 കോടി രൂപ: ഇതില്‍ സ്വപ്‌ന കമ്മീഷന്‍ അടിച്ചത് നാലര കോടി
Reporter
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണകരാര്‍ ലഭിക്കാന്‍ 4.25 കോടി രൂപ കമ്മിഷന്‍ നല്‍കേണ്ടി വന്നതായി കരാര്‍ ഏറ്റെടുത്ത കമ്പനിയായ യൂണിടാക് പ്രതിനിധികള്‍ അന്വേഷണ ഏജന്‍സികള്‍ക്കു മൊഴി നല്‍കി. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ ചോദ്യം ചെയ്യലിലാണു ഭവനരഹിതര്‍ക്കു വീടുനിര്‍മിക്കാന്‍ ലഭിച്ച 20 കോടി രൂപയില്‍ ഇത്രയും തുക കമ്മിഷന്‍ നല്‍കേണ്ടിവന്നതായുള്ള വെളിപ്പെടുത്തലുണ്ടായത്.

പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് രണ്ടു തവണ കമ്മീഷന്‍ വാങ്ങിയെന്ന് യുണിടാക് കമ്പനി. സന്ദീപ് ,സ്വപ്ന, സരിത് എന്നിവര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടത് 6 ശതമാനം കമ്മീഷനാണ്. ഇതില്‍ 55 ലക്ഷം രൂപ സന്ദീപിന്റെ ബാങ്ക് അക്കൗണ്ട് വഴി കൈമാറി. കരാര്‍ നല്‍കാന്‍ കോണ്‍സുല്‍ ജനറല്‍ 20 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടു എന്നും യൂണിടാകിന്റെ വെളിപ്പെടുത്തല്‍.
സന്ദീപിന്റെ ഐഎസ്ഒ മോങ്ക് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലാണ് പണമിട്ടത്. ഈ പണം സന്ദീപും സ്വപ്നയും സരിതും പങ്കിട്ടെടുത്തു. കമ്മീഷന്‍ തുക ഡോളറില്‍ വേണമെന്നായിരുന്നു കോണ്‍സുല്‍ ജനറലിന്റെ ആവശ്യം. തുടര്‍ന്ന് 3 കോടി 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിന് നല്‍കി. ഇതില്‍ നിന്ന് ഒരു കോടി രൂപ സ്വപ്ന കോണ്‍സുല്‍ ജനറലിനോട് ആവശ്യപ്പെട്ടു. ഈ തുക കിട്ടിയ ശേഷമാണ് ശിവശങ്കറെ കാണാന്‍ യൂണിടാകിനോട് പറയുന്നത്.

സ്വപ്ന രണ്ടാമത് വാങ്ങിയ ഒരു കോടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കോഴയെന്നാണ് സൂചന. 20 കോടി രുപയുടെ പദ്ധതിയില്‍ കോഴയായി നല്‍കേണ്ടി വന്നത് 4 കോടി 35 ലക്ഷം രൂപയാണ്.
 
Other News in this category

 
 




 
Close Window