Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പളത്തിലെ പിടിത്തം ഇനിയും ആറു മാസം തുടരും: പിടിച്ചതെല്ലാം പിഎഫില്‍ ചേര്‍ക്കുമെന്ന് മന്ത്രി
Reporter
ഒരു വര്‍ഷക്കാലത്തേക്ക് വമ്പന്‍ ചെലവുചുരുക്കല്‍ പരിപാടികളുമായി സംസ്ഥാനസര്‍ക്കാര്‍. കൊവിഡ് കാലത്ത് സംസ്ഥാന ഖജനാവ് വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പരമാവധി ചെലവുചുരുക്കാനുള്ള നടപടികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ശമ്പളം പിടിക്കുന്നത് ആറ് മാസത്തേക്ക് നീട്ടുകയും തസ്തികകള്‍ ചുരുക്കുകയും ചെയ്യുന്നത് മുതല്‍, ശൂന്യവേതന അവധിയുടെ കാലാവധി വെട്ടിച്ചുരുക്കുന്നതും പുതുതായി ഒരു വകുപ്പിലേക്കും സാധനങ്ങള്‍ വാങ്ങുന്നില്ല എന്നതുവരെയും 25- ഇന തീരുമാനങ്ങളാണ് പുതുതായി നടപ്പാക്കുക. അതില്‍ പ്രധാനം സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പളമാണ്. ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. എന്നാല്‍, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 'കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്‌കീം' എന്ന് പേര് നല്‍കും. അന്തിമ തീരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും.
 
Other News in this category

 
 




 
Close Window