Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
പാലക്കാട് പെപ്‌സി ഫാക്ടറി അടച്ചു പൂട്ടുന്നു: ജീവനക്കാരുടെ കുടിശ്ശിക, നഷ്ടപരിഹാരം എന്നിവ നല്‍കും
Reporter
കഞ്ചിക്കോട്ടെ പെപ്‌സി ഉല്പാദന കേന്ദ്രം അടച്ചു പൂട്ടുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന തൊഴില്‍ വകുപ്പിനും തൊഴിലാളി യൂണിയനുകള്‍ക്കും പെപ്‌സി ഉല്പാദകരായ വരുണ്‍ ബീവറേജസ് നോട്ടീസ് നല്‍കി. നോട്ടീസ് നല്‍കിയതു മുതല്‍ തൊണ്ണൂറാം ദിവസം അടച്ചുപൂട്ടല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ജീവനക്കാരുടെ കുടിശ്ശിക, നഷ്ടപരിഹാരം എന്നിവ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം അടച്ചു പൂട്ടലിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

ഇരുപത് വര്‍ഷത്തോളമായി കഞ്ചിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അടച്ചു പൂട്ടുന്നത്. ഇതോടെ കരാര്‍ ജീവനക്കാരുള്‍പ്പടെ നാനൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്ഥിരം ജീവനക്കാരായ 112 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് മാത്രമാണ് കമ്പനി നോട്ടീസില്‍ പറയുന്നത്.

2000 ലാണ് പെപ്‌സി കമ്പനി കഞ്ചിക്കോട് പ്രവര്‍ത്തനം തുടങ്ങുന്നത്. 2019 ല്‍ പെപ്‌സിയുടെ രാജ്യത്തെ മുഴുവന്‍ യൂണിറ്റുകളും വരുണ്‍ ബിവറേജസ് എന്ന കമ്പനിക്ക് കൈമാറി. 2019 ജൂണിലാണ് കഞ്ചിക്കോട് യൂണിറ്റ് വരുണ്‍ ബീവറേജസ് ഏറ്റെടുക്കുന്നത്. വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക ജീവനക്കാര്‍ സമരം ചെയ്തത്തോടെ മാര്‍ച്ച് 22 ന് കമ്പനി ലോക്ക്ഔട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് അടച്ചു പൂട്ടല്‍ തീരുമാനം.
 
Other News in this category

 
 




 
Close Window