Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1156 INR  1 EURO=111.6695 INR
ukmalayalampathram.com
Thu 04th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ലോകത്ത് ഉയരമേറിയ കെട്ടിടം നിര്‍മിച്ച കണ്‍സ്ട്രക്ഷന്‍ കമ്പനി സാമ്പത്തിക നഷ്ടം കാരണം അടച്ചു പൂട്ടുന്നു
Reporter
ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ നിര്‍മിച്ച നിര്‍മാണ കമ്പനിയായ അറബ്‌ടെക് പൂട്ടുന്നു. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് യുഎഇയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിക്ക് പൂട്ടുവിഴുന്നത്. സാമ്പത്തിക സ്ഥിതി മോശമായതിനാണ് ലിക്വിഡേഷനിലേക്ക് പോകുന്നതെന്ന് അറബ്‌ടെക് ഔദ്യോഗികമായി അറിയിച്ചു.

നിര്‍മാണ മേഖലയിലുണ്ടായ ആഘാതങ്ങളും സാമ്പത്തിക പ്രയാസങ്ങളും കോവിഡ് 19ഉം അറബ്‌ടെക്കിന്റെ മുന്നോട്ടുപോക്കിനെ ബാധിച്ചുവെന്ന് ചെയര്‍മാന്‍ വാലീദ് അല്‍ മൊകറാബ്ബ് അല്‍ മുഹൈരിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ''നിയമപരവും വാണിജ്യപരവുമായ അവകാശങ്ങള്‍ നേടാനും കമ്പനിയുടെ ഫിനാന്‍സും പ്രവര്‍ത്തനങ്ങളും പുനസംഘടിപ്പിനുമുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും തുടരാവുന്ന സ്ഥിതിയിലല്ല അറബ്‌ടെക് ഇന്നുള്ളത് '- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പനിയുടെ ഭാവിയെക്കുറിച്ച് ആഴ്ചകളോളം പ്രചരിച്ച ഊഹാപോഹങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. ബുധനാഴ്ച നടന്ന പൊതു അസംബ്ലി യോഗത്തില്‍ മോശം സാമ്പത്തിക സ്ഥിതി കാരണം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഓഹരി ഉടമകള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയന്ത്രിതവും കാര്യക്ഷമവുമായ ഒരു പദ്ധതിയിലൂടെ ഓഹരി ഉടമകള്‍ക്ക് മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ലിക്വിഡേഷന്‍ പദ്ധതി മാനേജുമെന്റ് കൊണ്ടുവരും. ''വരും ആഴ്ചകളില്‍, കമ്പനിയുടെ ബോര്‍ഡും മാനേജുമെന്റും എല്ലാ ഓഹരി ഉടമകള്‍ക്കും ഉയര്‍ന്ന മൂല്യം ഉറപ്പാക്കുന്നതിന് റെഗുലേറ്റര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും,'' ചെയര്‍മാന്‍ പറഞ്ഞു. 'ഈ തീരുമാനത്തെ നേരിട്ട് ബാധിച്ച എല്ലാവരേയും ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ന്യായമായി പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ഇപ്പോഴത്തെ മുന്‍ഗണന.'

ബുധനാഴ്ച ചേര്‍ന്ന യോഗമാണ് കമ്പനി പിരിച്ചുവിടുന്നതിന് അനുമതി നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിര്‍മ്മിച്ച കമ്പനിയുടെ ഓഹരി വ്യാപാരം ഒക്ടോബര്‍ ഒന്നിന് ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് നിര്‍ത്തിവെച്ചിരുന്നു.
 
Other News in this category

 
 




 
Close Window