Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ലുലു ഗ്രൂപ്പിന്റെ ഒരു കമ്പനിയില്‍ 7500 കോടി രൂപ കൂടി മുടക്കിയതായി അബുദാബിയിലെ രാജകുടുംബാംഗം
Reporter
അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും രാജകുടുംബാംഗമായ ശഖ് തമന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചെയര്‍മാനുമായ അബുദാബി കമ്പനി വീണ്ടും ലുലു ഗ്രൂപ്പില്‍ മുതല്‍ മുടക്കുന്നതായി കമ്പനി അറിയിച്ചു. മധ്യപൗരസ്ത്യദേശത്തെയും ഉപരാഫിക്കയിലെയും ഏറ്റവും വലിയ വിപണിയായ ഈജിപ്തിലെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനായി 7,500 കോടി രൂപയാണ് (100 കോടി ഡോളര്‍) ലുലുവിന്‍ റെ ഈ ജീപ്പ് കമ്പനിയില്‍ അബുദാബി സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്.

ഇതു സംബന്ധിച്ച കരാറില്‍ അബുദാബി കനാനി ചീഫ് എക്‌സികുട്ടീവ് ഓഫീസര്‍ മുഹമ്മദ് ഹസ്സന്‍ അല്‍ സുവൈദിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും തമ്മില്‍ ഒപ്പ് വെച്ചു. ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ 10 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, മിനി മാര്‍ക്കറ്റുകള്‍, ആധുനിക എന്നിവയ്ക്കുവേണ്ടിയാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടു കൂടി മലയാളികളുള്‍പ്പെടെ 12,000 ലധികം ആളുകള്‍ക്ക് ഈജിപ്തില്‍ തൊഴില്‍ ലഭ്യമാകും.
 
Other News in this category

 
 




 
Close Window