Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1156 INR  1 EURO=111.6695 INR
ukmalayalampathram.com
Thu 04th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
കോവിഡ് ബാധിച്ച മാസങ്ങളില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് ലാഭത്തില്‍: വരുമാനം 412.77 കോടി രൂപയാണ്
Reporter
കോവിഡ് കാല പ്രതിസന്ധികള്‍ക്കിടയിലും എയര്‍ഇന്ത്യ എക്‌സ്പ്രസിന് ശുഭവാര്‍ത്ത. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ലാഭമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് കൈവരിച്ചത്. 412.77 കോടി രൂപയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഇക്കാലയളവില്‍ കൈവരിച്ച ലാഭം. 2005 ഏപ്രില്‍ മുതല്‍ ആരംഭിച്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലും തുടര്‍ച്ചയായി ലാഭത്തിലാണ്. 2018-19ല്‍ 169 കോടി രൂപയായിരുന്നു ലാഭം.

''വിമാനം, മാനവശേഷി, മെറ്റീരിയല്‍ എന്നിവയുടെ കാര്യക്ഷമമായ വിനിയോഗവും പ്രധാന മേഖലകളിലെ പ്രവര്‍ത്തനക്ഷമതയും ഗണ്യമായി വര്‍ധിച്ചതാണ് ലാഭത്തിലാകാന്‍ കാരണമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് സിഇഒ കെ. ശ്യാം സുന്ദര്‍ പറയുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കോവിഡ് 19 ആരംഭിച്ചതുമൂലം പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും, എയര്‍ലൈനിന്റെ പ്രവര്‍ത്തന വരുമാനം 25 ശതമാനത്തിലധികം വര്‍ദ്ധിച്ചു. 2018 സാമ്പത്തിക വര്‍ഷം 4172 കോടി രൂപ ആയിരുന്ന വരുമാനം 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ 5219 കോടിയായി ഉയര്‍ന്നു.


'ഈ സുപ്രധാന സാമ്പത്തിക നേട്ടത്തിന്റെ ക്രെഡിറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ഓരോ ജീവനക്കാര്‍ക്കുമാണ്, അവരുടെ പ്രതിബദ്ധത, കഠിനാധ്വാനം, ടീം സ്പിരിറ്റ് എന്നിവയിലൂടെ ഈ നേട്ടം കൈവരിക്കാനായത്. ഞങ്ങളുടെ ബഹുമാനപ്പെട്ട ഉപഭോക്താക്കളുടെ പിന്തുണയില്ലാതെ ഈ ഫലങ്ങള്‍ സാധ്യമാകുമായിരുന്നില്ലെന്ന് വ്യക്തം. ചെയര്‍മാന്‍ / സിഎംഡി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോര്‍ഡ് അംഗങ്ങള്‍, മാതൃ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം ഈ വിജയം സാധ്യമാക്കി. ' എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ ശ്രീ കെ ശ്യാം സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window