Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒയെ നിയമിച്ചു: കൊച്ചി ആസ്ഥാനമാക്കിയ കമ്പനിക്ക് മേധാവി അലോക് സിങ്
Reporter
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അലോക് സിംഗ് ചുമതലയേറ്റു. കൊച്ചിയിലെ കോര്‍പറേറ്റ് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍, ഗള്‍ഫ് ആസ്ഥാനമായുള്ള ദേശീയ എയര്‍ലൈനുകള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയ സമ്പത്ത് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച സാമ്പത്തിക വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് സാധിച്ചു. അലോക് സിങിന്റെ കീഴില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാമെന്ന പ്രതീക്ഷയിലാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിലവിലെ നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ് ന്യൂഡല്‍ഹിയിലെ ഒരു വ്യോമയാന ഉപദേശക, കണ്‍സള്‍ട്ടിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. റാഞ്ചിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എംബിഎ നേടിയ അദ്ദേഹം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ഫെലോഷിപ്പ് നേടി.


എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുമായുള്ള ആദ്യ ആശയവിനിമയത്തില്‍ അലോക് സിംഗ് ഒരു ഐക്കണിക് സ്ഥാപനത്തിന്റെ ഭാഗമാകാനും മികച്ച ടീമിന്റെ ഭാഗമാകാനും ഭാഗ്യമുണ്ടെന്ന് പറഞ്ഞു. വ്യോമയാന വ്യവസായത്തിനും എയര്‍ലൈനിനും ഇത് ഒരു വെല്ലുവിളി നിറഞ്ഞ സമയമായിരുന്നുവെങ്കിലും, പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശേഷി എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഉണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു. എയര്‍ലൈനിന്റെ ഭാവി വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ പാകുന്നതില്‍ മുന്‍ സിഇഒ കെ. ശ്യാം സുന്ദറിന്റെ സംഭാവനയും അദ്ദേഹം എടുത്തുപറഞ്ഞു.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. 2020 മാര്‍ച്ച് 27 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 412.77 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. 2020 ഒക്ടോബര്‍ 27 ന് എയര്‍ലൈന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഓഡിറ്റ് ചെയ്ത അക്കൗണ്ടുകള്‍ പ്രകാരമാണിത്. ആസ്തികള്‍ കാര്യക്ഷമമായി വിനിയോഗിച്ചതിന്റെയും യാത്രക്കാരുടെ ഉറച്ച പിന്തുണയുടെയും പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷമായി എയര്‍ലൈന്‍ അറ്റാദായം കൈവരിക്കാനായിട്ടുണ്ട്.
 
Other News in this category

 
 




 
Close Window