Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
കോവിഡില്‍ ജനങ്ങളെ അവരുടെ വിധിക്കു വിട്ട് ഫാക്ടറികള്‍ തുറന്ന തമിഴ്‌നാട്ടില്‍ ആറു മാസത്തിനിടെ 20,000 കോടി നിക്ഷേപം
Reporter
ഇന്ത്യയില്‍ പുതിയതായി ഏറ്റവും അധികം നിക്ഷേപം നേടിയ സംസ്ഥാനങ്ങളില്‍ തമിഴ്‌നാട് ഒന്നാം സ്ഥാനത്ത്. രാജ്യത്തെ ആകെ പുത്തന്‍ നിക്ഷേപങ്ങളില്‍ 16 ശതമാനവും സംസ്ഥാനത്തിന് സ്വന്തം. 20,000 കോടിയുടെ നിക്ഷേപമാണ് സംസ്ഥാനത്തിന് ലഭിച്ചതെന്ന് കെയര്‍ റേറ്റിങ്ങ് വ്യക്തമാക്കുന്നു. 11 ശതമാനം നിക്ഷേപം സ്വന്തമാക്കിയ ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക സംസ്ഥാനങ്ങള്‍ ഏഴു ശതമാനം വീതം സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ തമിഴ്‌നാട് മൂന്നാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം ജൂണ്‍ 15ന് മഹാരാഷ്ട്ര സര്‍ക്കാര്‍ 20,000 കോടിയുടെ നിക്ഷേപത്തിന് 12 ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിരുന്നു. അതുപോലെ കഴിഞ്ഞ മെയ് 27ന് തമിഴ്‌നാട് സര്‍ക്കാര്‍ 17 ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിരുന്നു. ഇതില്‍ 14 എണ്ണം മാത്രമാണ് സെന്റര്‍ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി(സിഎംഐഇ) ഡാറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഈ ധാരണാപത്രങ്ങള്‍ 10,055 കോടി രൂപയുടേതാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.


കോവിഡ് കാലത്തെ നിക്ഷേപങ്ങളിലും സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്ന് സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ മാസം അവസാനം 10,062 കോടിരൂപയുടെ 9 പദ്ധതികള്‍ക്കാണ് തറക്കല്ലിട്ടത്. ഇതുവഴി 17,000- 18,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പ്രോജക്ട്‌സ് ടുഡേയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരവും ജൂലൈ- സെപ്റ്റംബര്‍ കാലയളവിലെ പുതിയ നിക്ഷേപങ്ങളുടെ കാര്യത്തില്‍ തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ കര്‍ണാടകമാണ് മൂന്നാം സ്ഥാനത്ത്. ഗുജറാത്തും മഹാരാഷ്ട്രയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 23,232 കോടി രൂപ വിലമതിക്കുന്ന 132 പദ്ധതികളാണ് തമിഴ്‌നാടിന് ഇക്കാലയളവില്‍ ലഭിച്ചത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 69 ശതമാനത്തിന്റെ കുറവാണുണ്ടായത്. കോവിഡ് ലോക്ക് ഡൗണ്‍ കാലത്തെ സാമ്പത്തിക രംഗത്തെ നിശ്ചലാവസ്ഥയാണ് ഇതിന് കാരണം.
 
Other News in this category

 
 




 
Close Window