Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പള്ളിയില്‍ കുര്‍ബാനയ്ക്കിടെ 16 വയസ്സുകാരന്‍ കുഴഞ്ഞുവീണു മരിച്ചു; കാഞ്ഞിരപ്പള്ളിയില്‍ നൊമ്പരക്കണ്ണീരായി മാറിയത് മിലന്‍ പോള്‍
Text By: Team ukmalayalampathram
കാഞ്ഞിരപ്പള്ളിയില്‍ കുര്‍ബാനയ്ക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. പോള്‍ ജോസഫിന്റെ മകന്‍ മിലന്‍ പോള്‍ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെയായിരുന്നു സംഭവം.ഇടവകയിലെ ആള്‍ത്താര ബാലനായിരുന്നു.
കുര്‍ബാനയ്ക്കിടെ പെട്ടെന്ന് മിലന്‍ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആളുകള്‍ ഓടി എത്തുമ്പോള്‍ വായില്‍നിന്നു നുരയും പതയും വരുന്ന നിലയിലായിരുന്നു മിലനെ കണ്ടത്. ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ എന്താണ് മരണകാരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച മിലന്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
 
Other News in this category

 
 




 
Close Window