Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്: പാലക്കാട് നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം; റോഡ് ഷോ
Text By: Team ukmalayalampathram
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച (മാര്‍ച്ച് 19) പാലക്കാട് നഗരത്തില്‍ റോഡ് ഷോ നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ റോഡ് ഷോയും പ്രചാരണ പരിപാടിയുമാണിത്. രാവിലെ മേഴ്‌സി കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാര്‍ഗം കോട്ടമൈതാനത്ത് എത്തും. തുടര്‍ന്ന് രാവിലെ 9.30ഓടെ അഞ്ചുവിളക്കു പരിസരത്തു നിന്ന് സുല്‍ത്താന്‍പേട്ട വഴി പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫിസ് പരിസരം വരെയുള്ള റോഡ് ഷോ ആരംഭിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. പാലക്കാട് സംഘടിപ്പിച്ച വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മേഴ്‌സി കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളും സാമൂഹിക, സംഘടനാ മേഖലയിലെ പ്രമുഖരും മത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും ചേര്‍ന്നു സ്വീകരിക്കും. അര ലക്ഷത്തിലധികം പേര്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനെത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window