Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച ജര്‍മനിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ
Text By: Team ukmalayalampathram
മദ്യനയ അഴിമതി കേസില്‍ ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച ജര്‍മനിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. മുതിര്‍ന്ന ജര്‍മന്‍ ഡെപ്യുട്ടി അംബാസിഡര്‍ ജോര്‍ജ് എന്‍സൈ്വലറെ വിളിച്ചു വരുത്തിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത്.

കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടുന്നതിന് തുല്യമാണെന്നും ഇത്തരം പക്ഷപാതപരമായ അനുമാനങ്ങള്‍ തീര്‍ത്തും അനാവശ്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പരസ്യം ചെയ്യല്‍

നിയമ സംവിധാനങ്ങള്‍ പാലിച്ചു പോരുന്ന ഊര്‍ജ്ജസ്വലമായ ജനാധിപത്യരാജ്യമാണ് ഇന്ത്യ. രാജ്യത്തെ എല്ലാ കേസുകളെയും പോലെ, ലോകത്തെ മറ്റേത് ജനാധിപത്യ രാജ്യത്തെയും പോലെ ഇക്കാര്യത്തിലും നിയമം വ്യക്തമായ തീരുമാനമെടുക്കുമെന്നും അനാവശ്യമായ ഊഹാപോഹങ്ങള്‍ നടത്തരുതെന്നും ഇന്ത്യ ജര്‍മനിയെ അറിയിച്ചു.
 
Other News in this category

 
 




 
Close Window