Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മലപ്പുറത്ത് ഭാര്യയുടെ അമ്മയെ വീടിനുള്ളിലിട്ട് യുവാവ് വെട്ടി കൊലപ്പെടുത്തി
Text By: Team ukmalayalampathram
മലപ്പുറം വണ്ടൂര്‍ തിരുവാലിയില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. ചേന്ദംകുളങ്ങരയില്‍ വരിച്ചാലില്‍ സല്‍മത്ത് (52) ആണ് മരുമകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് 4.30നാണ് സംഭവം. സല്‍മത്തിന്റെ മകള്‍ സജ്‌നയുടെ ഭര്‍ത്താവ് കല്ലിടുമ്പ് സമീര്‍ (36) ആണ് വെട്ടിയത്. തലയ്ക്ക് ഗുരുതര വെട്ടേറ്റ സല്‍മത്ത് സംഭവസ്ഥലത്തുവച്ചുതന്നെ മരിയ്ക്കുകയായിരുന്നു. ഇവര്‍ എല്ലാവരും ഒരുമിച്ചായിരുന്നു താമസം.

സമീര്‍ നിരന്തരം ഭാര്യയേയും മക്കളേയും അമ്മയേയും ഉപദ്രവിക്കുന്നത് പതിവാണെന്നാണ് വിവരം. ഭാര്യ സജ്‌നയേയും കൊല്ലപ്പെട്ട സല്‍മത്തിനേയും ഇയാള്‍ ഉപദ്രവിച്ചതിനെത്തുടര്‍ന്ന് വണ്ടൂര്‍ പൊലീസില്‍ ഒന്നിലധികം പരാതികളുമുണ്ട്. സ്ഥലത്തെത്തിയ വണ്ടൂര്‍ പൊലീസ് പ്രതിയായ സമീറിനെ കസ്റ്റഡിയിലെടുത്തു. മകളെ വെട്ടാന്‍ ശ്രമിക്കുന്നത് തടയുമ്പോഴാണ് സല്‍മത്തിന് വെട്ടേറ്റത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
 
Other News in this category

 
 




 
Close Window