Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍: പുതിയ ട്രെയിന്‍ റൂട്ട് എറണാകുളം - ബാംഗ്ലൂര്‍
Text By: Team ukmalayalampathram
കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് സര്‍വീസ്. എറണാകുളത്തിനും കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിനുമിടയില്‍ ഈ പുതിയ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് മാത്രമല്ല കര്‍ണാടകയ്ക്കും ഈ സര്‍വീസ് ഗുണം ചെയ്യും. ട്രെയിന്‍ കോച്ചുകള്‍ കൊല്ലം സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളത്തെ സ്ഥല പരിമിതി കാരണമാണ് റേക്ക് നിലവില്‍ കൊല്ലത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വന്ദേഭാരത് അറ്റകുറ്റപ്പണികള്‍ക്കായി റെയില്‍വേ അടുത്തിടെ എറണാകുളം മാര്‍ഷലിംഗ് യാര്‍ഡില്‍ ജോലികള്‍ നടത്തിയിരുന്നു.

എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വെറും ഒമ്പത് മണിക്കൂറിനുള്ളില്‍ യാത്രക്കാരെ കൊണ്ട് എത്താന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ട്രെയിനിന്റെ റൂട്ട്, സമയം എന്നിവയെ കുറിച്ച് റെയില്‍വേ അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഇതുകൂടാതെ, ഏതൊക്കെ സ്റ്റേഷനിലാണ് ഈ ട്രെയിന്‍ നിര്‍ത്തുക എന്നും നിലവില്‍ വ്യക്തമല്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച വിവരങ്ങളും ലഭ്യമാകുമെന്നാണ് കരുതുന്നത്. നിലവില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേരളത്തില്‍ ഓടുന്നത്. ഒന്ന് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്കും മറ്റൊന്ന് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും. കോട്ടയം വഴിയാണ് ഒരു ട്രെയിന്‍. മറ്റൊന്ന് ആലപ്പുഴ വഴിയും.
 
Other News in this category

 
 




 
Close Window