Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
27 വര്‍ഷം മുന്‍പ് ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി 10 പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി
Text By: Team ukmalayalampathram
ബസ് യാത്രക്കാരിയായ യുവതിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി 10 പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ കണ്ടക്ടറെ 27 വര്‍ഷത്തിന് ശേഷം അഞ്ചല്‍ പൊലീസ് പിടികൂടി. വര്‍ക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനില്‍ സജീവന്‍ (54) ആണ് പിടിയിലായത്.

1997 ജൂലൈ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചല്‍ -കുളത്തുപ്പുഴ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഉടമയുടെ മകനും കണ്ടക്ടറുമായിരുന്നു സജീവന്‍. കുളത്തൂപ്പുഴ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ബസില്‍ യാത്ര ചെയ്ത അഞ്ചല്‍ സ്വദേശിയായ യുവതിയെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. അഞ്ചലിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ഇറക്കിയ ശേഷം കാറില്‍ കയറ്റി വര്‍ക്കല, പരവൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് സ്വകാര്യ ലോഡ്ജുകളില്‍ വച്ച് സജീവനും ബസ് ജീവനക്കാരുള്‍പ്പെടെയുള്ള പത്ത് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയും ദിവസങ്ങളോളം തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window