Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഡല്‍ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തത്തില്‍ ഏഴ് നവജാത ശിശുക്കള്‍ മരിച്ചു
Text By: Team ukmalayalampathram
ഒരു കുഞ്ഞടക്കം 6 പേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയില്‍ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്‌നിശമന സംഘങ്ങള്‍ ചേര്‍ന്നാണ് പുലര്‍ച്ചയോടെ തീയണച്ചത്. 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പതിനൊന്ന് നവജാത ശിശുക്കളെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പോലീസും അഗ്‌നിശമന സേനാംഗങ്ങളും ഉടന്‍ എത്തി തീയണച്ചു. രക്ഷപ്പെടുത്തിയ നവജാതശിശുക്കളെ തുടര്‍ ചികിത്സയ്ക്കും പരിചരണത്തിനുമായി ഈസ്റ്റ് ഡല്‍ഹി അഡ്വാന്‍സ് എന്‍ഐസിയു ആശുപത്രിയിലേക്ക് മാറ്റി.
 
Other News in this category

 
 




 
Close Window