Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആലുവയില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല: വൈകിട്ട് 5 മണിക്ക് കടയിലേക്കു പോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല
Text By: Team ukmalayalampathram
ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂര്‍ മുമ്പാണ് സംഭവം. എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി. ഇവിടെ നിന്നാണ് കാണാതായത്. സംഭവത്തില്‍ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കടയിലേക്കു പോയ പെണ്‍കുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.


മാതാപിതാക്കള്‍ പരിസരങ്ങളില്‍ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍നിന്ന് പെണ്‍കുട്ടി നടന്നു പോകുന്നതിന്റെയും രണ്ടുപേര്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ബംഗാള്‍ സ്വദേശികളുടെ മകളാണ്. ഇതേ സ്ഥലത്തുനിന്നു മറ്റു മൂന്ന് അതിഥി തൊഴിലാളികളെ കൂടി കാണാതായിട്ടുണ്ട്. ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശമറിയിക്കുകയും അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തതായി ഡിവൈഎസ്പി പ്രസാദ് പറഞ്ഞു.
 
Other News in this category

 
 




 
Close Window