Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൃശൂരില്‍ ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടായെന്ന് കെ. മുരളീധരന്‍
reporter

തൃശൂര്‍: തൃശൂര്‍ യുഡിഎഫിന്റെ അപ്രതീക്ഷിത പരാജയത്തിന് കാരണം ന്യൂനപക്ഷ വോട്ടുകളിലുണ്ടായ വിള്ളലാണെന്ന് തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. പതിവിന് വിപരീതമായി രണ്ട് മുന്നണികള്‍ക്കൊപ്പം ബിജെപി സാന്നിധ്യം ഉണ്ടായെന്നും ഇത് വളരെ ജാഗ്രതയോടെ നോക്കികാണേണ്ടതാണെന്നും മുരളീധരന്‍ ഫലപ്രഖ്യാപന ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ആറ്റിങ്ങലില്‍ വലിയ വ്യത്യാസമില്ലാതെ ബിജെപി എല്‍ഡിഎഫിന് അടുത്തെത്തി. ആലപ്പുഴയില്‍ ശോഭാസുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ഒ രാജഗോപാലിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ മുന്നോക്ക സമുദായത്തിന്റെ ഏതാണ്ട് മുഴുവന്‍ വോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിക്ക് സമാഹരിക്കാന്‍ കഴിഞ്ഞു. ചില നിയോജക മണ്ഡലങ്ങളില്‍ മുസ്ലീം വോട്ടുകളില്‍ എല്‍ഡിഎഫിനൊപ്പം നിന്നു. എന്നാല്‍ മുസ്ലീം വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് കിട്ടിയില്ല. കേരളത്തിലെ ഭരണവിരുദ്ധ വികാരം യുഡിഎഫിനൊപ്പം ബിജെപിയും പങ്കിട്ടു. കേന്ദ്ര വിരുദ്ധ മനോഭാവം 18 മണ്ഡലങ്ങളിലും പ്രകടിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window